പി എസ് സി അപേക്ഷ ക്ഷണിച്ചു : 250 ഒഴിവുകൾ

Share:

എല്‍.പി./യു.പി. അസിസ്റ്റന്റ്, സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ് ലാസ്റ്റ് ഗ്രേഡ്, എസ്.ഐ., തുടങ്ങി 250 തസ്തികകളിലേക്ക് കേരള പി.എസ്.സി. അപേക്ഷ ക്ഷണിച്ചു.

സബ് ഇന്‍സ്‌പെക്ടര്‍, അസി. ജയിലര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ട്രെയിനി, വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ്, ആംഡ് പോലീസ് കോണ്‍സ്റ്റബിള്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍, എച്ച്.എസ്.എസ്.ടി. (മാത്തമാറ്റിക്സ്, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, സോഷ്യല്‍ വര്‍ക്ക്, ഫിലോസഫി, ജേണലിസം, ഗാന്ധിയന്‍ സ്റ്റഡീസ്, തമിഴ്, റഷ്യന്‍, സൈക്കോളജി), എല്‍.പി., യുപി. അസിസ്റ്റന്റ്, പ്രീപ്രൈമറി ടീച്ചര്‍, അറബിക് – സംസ്‌കൃതം അധ്യാപകര്‍, ഡ്രോയിങ് ടീച്ചര്‍, ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍, മ്യൂസിക് ടീച്ചര്‍,

മെഡിക്കല്‍/പാരാ മെഡിക്കല്‍ വിഭാഗത്തില്‍ അസി. ഡെന്റല്‍ സര്‍ജന്‍, സ്റ്റാഫ്‌നഴ്സ്, ആയുര്‍വേദ നഴ്സ്, ആയുര്‍വേദ തെറാപ്പിസ്റ്റ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ആരോഗ്യവകുപ്പില്‍ ഫീല്‍ഡ് വര്‍ക്കര്‍, ചെയര്‍സൈഡ് അസിസ്റ്റന്റ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, ലാബ് ടെക്നീഷ്യന്‍,ഫാര്‍മസിസ്റ്റ്,

ഫുഡ് സേഫ്റ്റി ഓഫീസര്‍, അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍, ഡ്രാഫ്റ്റ്സ്മാന്‍ ടൗണ്‍ പ്ലാനിങ് സര്‍വേയര്‍, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ടര്‍, അഗ്രോ മെഷിനറി കോര്‍പ്പറേഷനിൽ അസി. എന്‍ജിനിയര്‍, കാര്‍ഷിക-ഗ്രാമ വികസന ബാങ്കില്‍ അസിസ്റ്റന്റ്, സഹകരണ അപെക്‌സ് സൊസൈറ്റികളില്‍ ഡ്രൈവര്‍, മെക്കാനിക്, ഇലക്ട്രീഷ്യന്‍, അക്കൗണ്ടന്റ് എന്നിവയാണ് പ്രധാന തസ്തികകള്‍. ഒട്ടേറെ തസ്തികകളില്‍ സംവരണ വിഭാഗക്കാര്‍ക്ക് പ്രത്യേക റിക്രൂട്ട്മെന്റിനുള്ള വിജ്ഞാപനവുമുണ്ട്.

www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ രീതിയില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി അഞ്ച്

Share: