മെയ് മാസത്തിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും പി.എസ്.സി മാറ്റി

Share:

കൊവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമാകുന്ന സാഹചര്യത്തിൽ മെയ് മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവെക്കുന്നതായി പി.എസ്.സി അറിയിച്ചു.

ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷയും ഇതിൽ ഉൾപ്പെടും.
അടുത്ത മൂന്ന് മാസത്തേക്കുള്ള അഭിമുഖവും സർട്ടിഫിക്കറ്റ് പരിശോധനയും മാറ്റിവയ്ക്കാനും പി.എസ്.സി തീരുമാനിച്ചിട്ടുണ്ട്.

പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും .

Share: