നോർക്ക റൂട്സ് വഴി നിയമനം : മാലിദ്വീപ് ആരോ​ഗ്യ മന്ത്രാലയത്തിൽ നിരവധി ഒഴിവുകൾ

Share:

മാലിദ്വീപ് ആരോ​ഗ്യ മന്ത്രാലയത്തിൽ ഡോക്ടർ, ഡെന്റിസ്റ്റ്, നഴ്‌സ്, റേഡിയോഗ്രാഫർ, ഫിസിയോതെറാപിസ്റ്റ്, എന്നീ തസ്തികകളിൽ 520 ഒഴിവുകളിലേക്ക് നോർക്ക റൂട്സ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

മാലിദ്വീപിലെ വിവിധ സർക്കാർ ആശുപത്രികകളിലേക്കുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് മാലിദ്വീപ് ആരോഗ്യവകുപ്പ് മന്ത്രാലയവും നോർക്ക റൂറ്‌സും  ധാരണാപത്രം ഒപ്പിട്ടു.

സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ 230 ഒഴിവുകൾ, ഡെന്റിസ്റ്റുമാരുടെ 20 ഒഴിവുകൾ, നഴ്‌സുമാരുടെ 150 ഒഴിവുകൾ , റേഡിയോഗ്രാഫർ, ഫിസിയോതെറാപിസ്‌റ് തുടങ്ങിയ ഒഴിവുകൾ ഉൾപ്പെടെ 520 ഓളം ഒഴിവുകളാണ് ആദ്യ ഘട്ടത്തിൽ റിപോർട്ട് ചെയ്തിട്ടുള്ളത്.

ഡോക്ടർ/ ഡെന്റിസ്‌റ് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർഥികൾക്ക് യോഗ്യതയോടൊപ്പം IELTS ൽ കുറഞ്ഞ സ്‌കോർ 6 / തത്തുല്യമോ, നഴ്‌സുമാർ, റേഡിയോഗ്രാഫർ, ഫിസിയോതെറാപിസ്‌റ്കൾക്ക് യോഗ്യതയോടൊപ്പം IELTS ൽ കുറഞ്ഞ സ്‌കോർ 5.5/ OET ൽ കുറഞ്ഞത് ഇ ഗ്രേഡോ അനിവാര്യമാണ്.

ഓൺലൈനായി അപേക്ഷിക്കാൻ norkaroots.org സന്ദർശിക്കുക

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: മേയ് 15

Tagsnorka
Share: