നോർക്ക പുനരധിവാസ പദ്ധതി : സംരഭകത്വ പരിശീലനം

Share:

നോർക്ക പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്ത അപേക്ഷകർക്ക് സംരഭകത്വ പരിശീലനം നൽകുന്നതിന്റെ ഭാഗമായി ഫെബ്രുവരിയിൽ വിവിധ ജില്ലകളിൽ പരിശീലന പരിപാടി നടത്തും.

15 ന് തിരുവനന്തപുരം – തൈയ്ക്കാട് സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ്, 18 ന് കൊല്ലം – കളക്‌ട്രേറ്റ് കോൺഫറൻസ് ഹാൾ, 12 ന് ആലപ്പുഴ – സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ് ഹാൾ, എട്ടിന് എറണാകുളം – കളക്‌ട്രേറ്റ് കോൺഫറൻസ് ഹാൾ, 11 ന് തൃശ്ശൂർ – കളക്‌ട്രേറ്റ് കോൺഫറൻസ് ഹാൾ, 12 ന് പാലക്കാട് – കളക്‌ട്രേറ്റ് കോൺഫറൻസ് ഹാൾ, നാലിന് മലപ്പുറം – കോട്ടക്കുന്ന് ബാങ്ക് ഹാൾ, 11 ന് കോഴിക്കോട്, വയനാട് – കോഴിക്കോട് ന്യൂ നളന്ദ ആഡിറ്റോറിയം, ആറിന് കണ്ണൂർ, കാസർഗോഡ് – കണ്ണൂർ കെ.റ്റി.ടി.സി ഹാൾ എന്നിവിടങ്ങളാണ് പരിശീലനം നടക്കുകയെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.

Tagsnorka
Share: