ബിരുദ പ്രവേശനത്തിന് കോമൺ എൻട്രൻസ് ടെസ്റ്റ്: ഇപ്പോൾ അപേക്ഷിക്കാം

Share:

ദേശീയതലത്തിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പൊതുപ്രവേശന പരീക്ഷയായ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന് ( C U E T ) അപേക്ഷ ക്ഷണിച്ചു. കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് വഴിയാണ്  62 സര്‍വ്വകലാശാലകള്‍ ഈ വര്‍ഷം ബിരുദ കോഴ്സുകളില്‍ പ്രവേശനം നല്‍കുക. ഇതിൽ 44 കേന്ദ്ര സർവകലാശാലകളും 18 മറ്റ് സർവകലാശാലകളും ഉൾപ്പെടുന്നു.

സർവകലാശാലകളുടെ എണ്ണം  വർദ്ധിക്കാൻ സാധ്യതയുണ്ട്.

കേന്ദ്ര സർവകലാശാലകൾ:

മഹാത്മാഗാന്ധി സെൻട്രൽ, നാഷണൽ സാൻസ്ക്രിറ്റ്, ശ്രീ ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ സാൻസ്ക്രിറ്റ്, അലിഗഢ് മുസ്ലിം, അസം, ബാബാ സാഹബ് ഭീം റാവു അംബേദ്കർ, ബനാറസ് ഹിന്ദു, ആന്ധ്രപ്രദേശ്, സൗത്ത് ബിഹാർ, ഗുജറാത്ത്, ഹരിയാന, ഹിമാചൽപ്രദേശ്, ജമ്മു, ജാർഖണ്ഡ്, കർണാടക, കശ്മീർ, കേരള, ഒഡിഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഡോ. ഹരിസിങ് ഗൗർ, ഗുരു ഗാസിദാസ്, ഹേമവതി നന്ദൻ ബഹുഗുണ ഗർവാൾ, ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ, ജാമിയ മില്ലിയ ഇസ്ലാമിയ, ജവാഹർ ലാൽ നെഹ്റു, മഹാത്മാഗാന്ധി അന്തർ രാഷ്ട്രീയ ഹിന്ദി, മണിപ്പുർ, മൗലാനാ ആസാദ് നാഷണൽ ഉർദു, മിസോറം, നാഗാലാൻഡ്, നോർത്ത് ഈസ്റ്റേൺ ഹിൽ, പോണ്ടിച്ചേരി, രാജീവ് ഗാന്ധി, സിക്കിം, തേപ്പൂർ, ദി ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജസ്, ത്രിപുര, അലഹാബാദ്, ഡൽഹി, ഹൈദരാബാദ്, വിശ്വഭാരതി, സെൻട്രൽ സാൻസ്ക്രിറ്റ്.

മറ്റ് സർവകലാശാലകൾ:

ഡോ.എ.പി.ജെ. അബ്ദുൾ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി, ഡോ.ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് യൂണിവേഴ്സിറ്റി, ഡോ.ബി.ആർ. അംബേദ്കർ യൂണിവേഴ്സിറ്റി (ഡൽഹി), ഐ.ഐ.എം.ടി യുണിവേഴ്സി റ്റി, ജഗന്നാഥ് യൂണിവേഴ്സിറ്റി (ജയ്പൂർ), ജയ്പീ യൂണിവേഴ്സിറ്റി ഓഫ് ഇൻഫർമേഷൻ ടെക്നോളജി, മദൻ മോഹൻ മാളവ്യ യുണിവേഴ്സിറ്റി ഓഫ് ടെക്നോളജി, അവിനാശലിംഗം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹോം സയൻസ് & ഹയർ എജ്യൂക്കേഷൻ ഫോർ വിമൻ, ബി.എം. എൽ, മൻജൽ യൂണിവേഴ്സിറ്റി, നാഷണൽ റെയിൽ & ട്രാൻപോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്), തിർത്ഥാങ്കിർ മഹാവീർ യൂണിവേഴ്സിറ്റി, ദി ഗാന്ധിഗ്രാം റൂറൽ യൂണിവേഴ്സി റ്റി. ദേവി അഹല്യ വിശ്വവിദ്യാലയ, ഗൽഗോത്തിയോസ് യൂണിവേഴ്സിറ്റി, ഗുരുകുല കംഗ്രി, ജഗന്നാഥ് യൂണിവേഴ്സിറ്റി (ഹരിയാന), മേവാർ യൂണിവേഴ്സിറ്റി.

ഓരോ സർവകലാശാലയിലുമുള്ള കോഴ്സുകളുടെ പട്ടിക, പ്രവേശന യോഗ്യത, സി. യു. ഇ. ടിയിൽ അഭിമുഖീകരിക്കേണ്ട വിഷയങ്ങൾ, മറ്റ് വ്യവസ്ഥകൾ തുടങ്ങിയ വിവരങ്ങൾ അതാത് സർവകലാശാലയുടെ വെബ്സൈറ്റിലെ പ്രോസ്പെക്ടസ് പരിശോധിച്ച് മനസ്സിലാക്കണം. സർവകലാശാലാ വെബ്സൈറ്റ് https://cute.samarth.ac.in ൽ – “യൂണിവേഴ്സിറ്റീസ്’ എന്ന ലിങ്ക് വഴി ഇത് ലഭിക്കും. വ്യവസ്ഥകൾ മനസ്സിലാക്കിവേണം സി.യു.ഇ.ടി.-യു.ജി. പരീക്ഷയ്ക്ക് അപേക്ഷ നൽകുവാന്‍.

പരീക്ഷ: ചോദ്യങ്ങൾ, മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ലഭിക്കും. സി.യു.ഇ.ടി. യു.ജിയ്ക്ക് അപേക്ഷിക്കാൻ പ്രായപരിധിയൊന്നും വിജ്ഞാപനത്തില്‍ വ്യവസ്ഥ ചെയ്തിട്ടില്ല. എന്നാൽ പ്രവേശനം തേടുന്ന സർവകലാശാലയ്ക്ക് പ്രായം സംബന്ധിച്ച വ്യവസ്ഥയുണ്ടെങ്കിൽ അപേക്ഷാർഥി അത് അംഗീകരിക്കണം. പ്ലസ്ടു തല പരീക്ഷ ജയിച്ചവർക്കും 2022-ൽ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: ആലപ്പുഴ, ചെങ്ങന്നൂർ, അങ്കമാലി, എറണാകുളം, മൂവാറ്റുപുഴ, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനം തിട്ട, പയ്യന്നൂർ, തിരുവനന്തപുരം, തൃശ്ശൂർ, വയനാട്.

അപേക്ഷാഫീസ്: ഓരോ സ്ലോട്ടിനും 650 രൂപയാണ് അപേക്ഷാഫീസ്‌. ഇ. ഡബ്ലൂ. എസ്., ഒ. ബി. സി. – 600 രൂപ, പട്ടിക/ ഭിന്നശേഷി / മൂന്നാം ജെൻഡർ-550 രൂപ. വിദേശത്ത പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കന്നവർക്ക് 3000 രൂപ, ക്രെഡിറ്റി ഡെബിറ്റ് കാർഡ്/ നെറ്റ് ബാങ്കിങ്/ യു.പി.ഐ./ പേടിഎം വഴി ഫീസ്‌ അടയ്ക്കാം.

അവസാന തീയതി: സി. യു. ഇ. ടി. – യു. ജി. പ്രവേശന പരീക്ഷക്കുള്ള അപേക്ഷ മേയ് ആറു വരെ https://cuet.samarth.ac.in/ വഴി നൽകാം.

കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റിൽ ലഭിക്കും.

Tagscuet
Share: