വിശാഖപട്ടണം സ്റ്റീൽ പ്ലാന്‍റിൽ 736 ട്രെയിനികളെ ആവശ്യമുണ്ട്

Share:

വിശാഖപട്ടണം സ്റ്റീൽ പ്ലാന്‍റിൽ ട്രെയിനികളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പര്‍: 03/2017
ജൂനിയ൪ ട്രെയിനി: 645
ഫീല്‍ഡ് അസിസ്റ്റന്‍റ് : 91
ജൂനിയര്‍ ട്രെയിനി: യോഗ്യത
മെക്കാനിക്കല്‍: മെട്രിക്കുലേഷന്‍/എസ്.എസ്.സി യും ഫിറ്റര്‍, മെഷിനിസ്റ്റ്, മില്‍ റൈറ്റ്, ടര്‍ണ൪ ട്രേഡുകളിലൊന്നിൽ രണ്ടോ അതില്‍ കൂടുതലോ വര്‍ഷത്തെ ഐ.ടി.ഐ കോഴ്സ്/മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയും.
ഇലക്ട്രിക്കല്‍: മെട്രിക്കുലേഷന്‍/എസ്.എസ്.സി യും ഇലക്ട്രീഷ്യന്‍ ട്രേഡിൽ രണ്ടോ അതില്‍ കൂടുതലോ വര്‍ഷത്തെ ഐ.ടി.ഐ കോഴ്സ്/ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയും.
മെറ്റലര്‍ജി: മെട്രിക്കുലേഷന്‍/എസ്.എസ്.സി യും മെറ്റലര്‍ജിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയും.
ഫീല്‍ഡ് അസിസ്റ്റന്‍റ്: അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള മെട്രിക്കുലേഷന്‍/ എസ്.എസ്.സി യാണ് യോഗ്യത.
പ്രായം: 2017 മാര്‍ച്ച് 1 നു 27 വയസ്സ് കവിയരുത്.
അപേക്ഷിക്കേണ്ട വിധം: www.vizagsteel.com എന്ന സൈറ്റിലെ career പേജ് വായിച്ച് മനസ്സിലാക്കി ഇതേ വെബ്സൈറ്റ് വഴി അപേക്ഷിക്കേണം.
അപേക്ഷിക്കാനുള്ള അവസാന തീയതി: ജൂണ്‍ 21

Share: