കൗണ്‍സിലര്‍ ഒഴിവ്

Share:

പത്തനംതിട്ട: ജില്ലയില്‍ പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ചിറ്റാര്‍, കടുമീന്‍ചിറ എന്നിവിടങ്ങളിലെ പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനും കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. മൂന്ന് ഒഴിവുകളുണ്ട്.

2020 ജൂണ്‍ മുതല്‍ 2021 മാര്‍ച്ച് വരെയാണ് നിയമനം.

എം.എ സൈക്കോളജി/എം.എസ്.ഡബ്ല്യു (സ്റ്റുഡന്റ് കൗണ്‍സിലിംഗ് പരിശീലനം നേടിയിരിക്കണം), എം.എസ്.സി സൈക്കോളജി എന്നീ യോഗ്യതകള്‍ ഉള്ളവരായരിക്കണം അപേക്ഷകര്‍. കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള ഉദേ്യാഗാര്‍ഥികള്‍ക്ക് വെയിറ്റേജ് ഉണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18000 രൂപ ഓണറേറിയവും 2000 രൂപ വരെ യാത്രപ്പടിയും ലഭിക്കും. നിയമനം ലഭിക്കുന്നവര്‍ സ്ഥാപനത്തില്‍ താമസിക്കേണ്ടതും സേവന വ്യവസ്ഥകള്‍ സംബന്ധിച്ച കരാറില്‍ ഒപ്പ് വയ്‌ക്കേണ്ടതുമാണ്. താത്പര്യമുള്ള, പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരായവര്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഐഡന്റിറ്റി കാര്‍ഡ് എന്നിവ സഹിതം പ്രോജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി, സത്രം ജംഗ്ഷന്‍, നെടുമങ്ങാട് പി.ഒ, തിരുവനന്തപുരം 695541 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 10.

കൂടുതല്‍ വിവരം 0472 2812557 എന്ന നമ്പരില്‍ ലഭിക്കും.

Share: