ഫീഡ് മിൽ ഓപ്പറേറ്റർ നിയമനം

കൊല്ലം ജില്ലാ പഞ്ചായത്തിൻറെ സ്ഥാപനമായ ആയൂർ തോട്ടത്തറ ഹാച്ചറി കോംപ്ലക്സിലേക്ക് കാരാർ അടിസ്ഥാനത്തിൽ ദിവസ വേതന വ്യവസ്ഥയിൽ ഫീഡ് മിൽ ഓപ്പറേറ്ററെ ആവശ്യമുണ്ട്.
യോഗ്യത: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ ഡിപ്ലോമ/ ഐടിഐ . പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. വേതനം: പ്രതിദിനം 710 രൂപ നിരക്കിൽ പരമാവധി പ്രതിമാസം 19170 രൂപ .
അപക്ഷ ഫോൺ നമ്പർ സഹിതം ജൂലൈ 18 നു മുൻപായി അസിസ്റ്റൻറ് ഡയറക്ടർ, ഹാച്ചറി കോംപ്ലക്സ് തോട്ടത്തറ, ആയൂർ – 691533 വിലാസത്തിൽ അയയ്ക്കണം.
അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പ് ഉൾപ്പെടുത്തിയിരിക്കണം.






