മത്സ്യകൃഷി പദ്ധതികള്‍ക്ക് അപേക്ഷിക്കാം
ഇടുക്കി : ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യസംപദ യോജന പദ്ധതി പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ശുദ്ധജല മത്സ്യ ഹാച്ചറി യൂണിറ്റ് ,പുതിയ റെയറിംഗ് കുളം നിര്‍മ്മാണം,
പിന്നാമ്പുറ അലങ്കാരമത്സ്യ റെയറിംഗ് യൂണിറ്റ് , മീഡിയം സ്‌കെയില്‍ അലങ്കാരമത്സ്യ റെയറിംഗ് യൂണിറ്റ് ,
ആര്‍.എ.എസ്. മത്സ്യകൃഷി , പിന്നാമ്പുറ ആര്‍.എ.എസ്. മത്സ്യകൃഷി, ബയോഫ്ളോക്ക് യൂണിറ്റ് എന്നിവയാണ് പദ്ധതികള്‍
ജനറല്‍ വിഭാഗങ്ങള്‍ക്ക് യൂണിറ്റ് കോസ്റ്റിൻറെ 40 ശതമാനം , എസ്.സി./എസ്.ടി വിഭാഗങ്ങള്‍ക്ക് 60 ശതമാനം എന്ന നിരക്കില്‍ ധനസഹായം ലഭിക്കും. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി, പൈനാവ് എന്ന വിലാസത്തില്‍ മാര്‍ച്ച് 15 ന് 4 മണിക്ക് മുന്‍പ് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍-7025233647, 8156871619, 9961450288, 9946659783.