ഫിഷറീസ് ഓഫീസര്‍, അസിസ്റ്റൻറ്

Share:

ആലപ്പുഴ: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒഴിവുള്ള ഫിഷറീസ് ഓഫീസര്‍ തസ്തികകളിലേക്കും, തൃശ്ശൂര്‍ ജില്ലയില്‍ ഒഴിവുള്ള അസിസ്റ്റൻറ് തസ്തികകളിലേക്കും, സര്‍ക്കാർ – അര്‍ദ്ധസര്‍ക്കാര്‍ സര്‍വ്വീസില്‍ ക്ലര്‍ക്ക് തസ്തികയിലോ, സമാന തസ്തികകളിലോ ജോലിചെയ്യുന്ന ജീവനക്കാരില്‍ നിന്നും വകുപ്പ് മേധാവി മുഖേന ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ക്ക് ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദം ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. 2013 ഏപ്രിൽ ഒന്നിന് ശേഷം സര്‍വ്വീസില്‍ പ്രവേശിച്ചവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

താല്‍പര്യമുള്ള ജീവനക്കാര്‍ ബയോഡേറ്റ, 144 കെഎസ്സ് ആര്‍ പാര്‍ട്ട് ഒന്ന് സ്റ്റേറ്റ്‌മെന്‍റ് സമ്മതപത്രം, മേലധികാരി സാക്ഷ്യപ്പെടുത്തിയ എന്‍.ഒ.സി എന്നിവ സഹിതം പൂര്‍ണ്ണമായ മൂന്ന് സെറ്റ് അപേക്ഷയും അയയ്ക്കേണ്ടതാണ്. കമ്മീഷ്ണര്‍, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, പൂങ്കുന്നം 680002 വിലാസത്തില്‍ ഡിസംബര്‍ 31 നകം സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0487 2383053, 04872383088 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

Share: