ഫിഷറീസ് ഗാര്‍ഡ് : വാക് ഇന്‍ ഇൻറര്‍വ്യൂ

Share:

കോഴിക്കോട്: കുറ്റ്യാടി പുഴയുടേയും അനുബന്ധ കായലുകളിലേയും സംരക്ഷണ പദ്ധതിയിലേയ്ക്ക് ബാക്ക് വാട്ടര്‍ പെട്രോളിംങ്ങിനായി ഫിഷറീസ് ഗാര്‍ഡിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

അപേക്ഷകര്‍ വി.എച്ച്.എസ്.ഇ ഫിഷറീസ് സയന്‍സ് അല്ലെങ്കില്‍ എച്ച്.എസ്.സി പാസ്സായവരും 40 വയസ്സിന് താഴെ പ്രായമുള്ളവരുമായിരിക്കണം.

രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം ലഭിച്ചവര്‍ക്കും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ ജനിച്ചവര്‍ക്കും മുന്‍ഗണന.

അപേക്ഷകര്‍ വടകര താലൂക്കില്‍പെട്ടവരായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സല്‍, മറ്റ് രേഖകള്‍ എന്നിവയുടെ പകര്‍പ്പു സഹിതം ഒക്‌ടോബര്‍ 28 ന് രാവിലെ 9.30 ന് വെസ്റ്റ്ഹില്ലിലെ കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നേരിട്ട് പങ്കെടുക്കണം. വിവരങ്ങള്‍ക്ക് 0495 2383780.

Share: