അഗദതന്ത്ര വകുപ്പില്‍ അസിസ്റ്റൻറ് പ്രൊഫസര്‍

Share:

എറണാകുളം : തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജില്‍ അഗദതന്ത്ര വകുപ്പില്‍ അസിസ്റ്റൻറ് പ്രൊഫസര്‍ തസ്തികയില്‍ ഒരു ഒഴിവ്. ഈ തസ്തികയിലേക്ക് വാക്-ഇന്‍-ഇൻറ്റര്‍വ്യൂ നടത്തി കരാറടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നതിന് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

കരാറടിസ്ഥാനത്തിലുളള കാലാവധി പരമാവധി ഒരു വര്‍ഷമോ, അതിനുമുമ്പ് സ്ഥിര നിയമനം നടത്തുന്നതുവരെയോ ആയിരിക്കും.

യോഗ്യത: ആയുര്‍വേദത്തിലെ അഗദതന്ത്ര വിഷയത്തില്‍ ബിരുദാനന്തര ബിരുദം. എ ക്ലാസ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രവൃത്തി പരിചയം അഭിലഷണീയം.

താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ തൃപ്പൂണിത്തുറ ഗവ ആയുല്‍വേദ കോളേജില്‍ മാര്‍ച്ച് എട്ടിന് രാവിലെ 11-ന് കൂടിക്കാഴ്ചയ്ക്ക് പ്രിന്‍സിപ്പല്‍മുമ്പാകെ ബയോഡാറ്റ, ജനനിതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

Share: