ഫാക്ടിൽ അപ്രന്റിസ് : 98 ഒഴിവുകൾ
എറണാകുളം : ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് , ആലുവ വിവിധ ട്രേഡുകളിലായി 98 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒരു വർഷക്കാലത്തേക്കാണ് പരിശീലനം.
മേയ് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ട്രേഡ് (ഒഴിവുകൾ): ഫിറ്റർ (24), ഇലക്ട്രീഷൻ (15), സിഒപിഎ/ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് (12), ഇൻസ്ട്രുമെന്റ് മെക്കാനിക് (12), വെൽഡർ- ഗ്യാസ് ആൻഡ് ഇലക്ട്രിക് (9), മെഷീനിസ്റ്റ് (8), മെക്കാനിക് മോട്ടോർ വെഹിക്കിൾ (6), പ്ലംബർ (4), മെക്കാനിക്-ഡീസൽ (4), പെയിന്റർ (2), കാർപെന്റർ (2).
യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ 60 ശതമാനം മാർക്കോടെ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി അംഗീകൃതം). പട്ടികവിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് .
പ്രായം: 23 കവിയരുത്.
അർഹർക്ക് ഇളവ്. സ്റ്റൈപൻഡ്: 7,000. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും മേയ് 25 വരെ അയയ്ക്കാം.
കൂടുതൽ അറിയാൻ : www.fact.co.in