കേ​ന്ദ്ര സേ​ന​യി​ൽ അ​സി​സ്റ്റ​ന്‍റ് ക​മ​ൻ​ഡ​ന്‍റ് : 506 ഒഴിവുകൾ

Share:

കേ​ന്ദ്ര സാ​യു​ധ പോ​ലീ​സ് സേ​ന​ക​ളി​ൽ അ​സി​സ്റ്റ​ന്‍റ് ക​മ​ൻ​ഡ​ന്‍റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ​വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 506 ഒ​ഴി​വു​ക​ളാണുള്ളത് . ഓ​ഗ​സ്റ്റ് നാ​ലി​നു യൂ​ണി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ന​ട​ത്തു​ന്ന സെ​ൻ​ട്ര​ൽ ആം​ഡ് പോ​ലീ​സ് ഫോ​ഴ്സ​സ് (അ​സി​സ്റ്റ​ന്‍റ് ക​മ​ൻ​ഡാ​ന്‍റ്സ്) പ​രീ​ക്ഷ മു​ഖേ​ന​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്.

ഒ​ഴി​വ്: ബി​എ​സ്എ​ഫ്-186, സി​ആ​ർ​പി​എ ഫ്-120, ​സി​ഐ​എ​സ്എ​ഫ്-100, ഐ​ടി​ബി​പി-58, എ​സ്എ​സ്ബി-42.

പ്രാ​യം: 2024 ഓ​ഗ​സ്റ്റ് ഒ​ന്നി​ന് 20-25. (സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്കും വി​മു​ക്ത​ഭ​ട​ൻ​മാ​ർ​ക്കും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും ഇ​ള​വ് ലഭിക്കും )

യോ​ഗ്യ​ത: ബി​രു​ദം/​ത​ത്തു​ല്യം. ഫ​ലം കാ​ക്കു​ന്ന​വ​രെ​യും അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളെ​യും പ​രി​ഗ​ണി​ക്കും. എ​ൻ​സി​സി ബി/​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ഭി​ല​ഷ​ണീ​യം.
ശാ​രീ​രി​ക യോ​ഗ്യ​ത, കാ​ഴ്ച സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ലെ വി​ജ്ഞാ​പ​ന​ത്തി​ൽ.

തെ​ര​ഞ്ഞെ​ടു​പ്പ് എ​ഴു​ത്തു​പ​രീ​ക്ഷ, ഫി​സി​ക്ക​ൽ സ്റ്റാ​ൻ​ഡേ​ഡ്/​ഫി​സി​ക്ക​ൽ എ​ഫി​ഷ്യ​ൻ​സി ടെ​സ്റ്റ്, മെ​ഡി​ക്ക​ൽ സ്റ്റാ​ൻ​ഡാ​ർ​ഡ്സ് ടെ​സ്റ്റ്, ഇ​ന്‍റ​ർ​വ്യൂ/​പ​ഴ്സ​നാ​ലി​റ്റി ടെ​സ്റ്റ് എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ.
എ​ഴു​ത്തു​പ​രീ​ക്ഷ​യ്ക്കു തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലും കേ​ന്ദ്ര​മു​ണ്ട്.
ഫീ​സ്: 200 രൂ​പ.

എ​സ്ബി​ഐ ശാ​ഖ​യി​ൽ നേ​രി​ട്ടോ ഓ​ണ്‍​ലൈ​നാ​യോ അ​ട​യ്ക്കാം. സ്ത്രീ​ക​ൾ​ക്കും പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ർ​ക്കും ഫീ​സി​ല്ല. www.upsconline.nic.in എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്ക​ണം.

ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ മേ​യ് 14 വ​രെ സ്വീകരിക്കും.

വിശദ വിവരങ്ങൾക്ക് :    www.upsc.gov.in

TagsUPSC
Share: