ഫെസിലിറ്റേറ്റര്‍: അഭിമുഖം ഒക്‌ടോബര്‍ ഒന്നിന്

260
0
Share:

കൊല്ലം : കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ജൈവകൃഷി പദ്ധതി – ജി.എ.പി യില്‍ ഫെസിലിറ്റേറ്റര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഒക്‌ടോബര്‍ ഒന്നിന് നടക്കും.
വി.എച്ച്.എസ്.ഇ(അഗ്രിക്കള്‍ച്ചര്‍) യും ഓര്‍ഗാനിക് ഫാമിംഗില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ഒരു വര്‍ഷത്തെ ഡിപ്ലോമയും ഉള്ളവര്‍ക്ക് പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി രാവിലെ ഒന്‍പതിന് സിവില്‍ സ്റ്റേഷനിലെ ആത്മ കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിനായി എത്തണം.

വിശദ വിവരങ്ങള്‍ 0474-2795082 എന്ന നമ്പരില്‍ ലഭിക്കും.

Share: