അഭിമുഖം ഒക്‌ടോബര്‍ മൂന്നിന്

201
0
Share:

കൊല്ലം : മനയില്‍കുളങ്ങര ഗവണ്‍മെൻറ് വനിത ഐ.ടി.ഐ യില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആൻറ്പ്രോഗ്രാമിംഗ് അസിസ്റ്റൻറ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഒക്‌ടോബര്‍ മൂന്നിന് നടക്കും.
അതത് ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി യില്‍ മൂന്നു വര്‍ഷ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐ.ടി ബിരുദം അല്ലെങ്കില്‍ യു.ജി.സി അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള പി.ജി.ഡി.സി.എ/എന്‍.ഐ.ഇ.എല്‍.ടി എ ലെവലും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐ.ടി യിലുള്ള ബിരുദാനന്തര ബിരുദവും അല്ലെങ്കില്‍ എന്‍.ഐ.ഇ.എല്‍.ടി ബി ലെവലും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി യിലുള്ള ബി.ഇ/ബി. ടെക് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം രാവിലെ 10.30ന് അഭിമുഖത്തിനായി ഐ.ടി.ഐ ഓഫീസില്‍ എത്തണം.

വിശദ വിവരങ്ങള്‍ 0474-2793714, 2797636 എന്നീ നമ്പരുകളില്‍ ലഭിക്കും.

Share: