ജെ.​എ​ൻ.​യു : ഏ​പ്രി​ൽ അ​ഞ്ചു വ​രെ അപേക്ഷിക്കാം

Share:

ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിൽ ഉന്നത പഠനത്തിന് അപേക്ഷ ക്ഷണിച്ചു.
ബിരുദം, ബിരുദാനന്തര ബിരുദം, എം.ഫിൽ, പിഎച്ച്.ഡി കോഴ്സുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം.
ഏപ്രിൽ അഞ്ച് വൈകീട്ട് അഞ്ചു മണിവരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും.
ബി.എ ഒാണേഴ്സ്, എം.എ, എം.എസ്സി, എം.സി.എ, എം.ടെക്, എം.ഫിൽ/ പിഎച്ച്.ഡി കോഴ്സുകളിലേക്കാണ് പ്രവേശനം നടത്തുക. ഇൻറർനാഷനൽ സ്റ്റഡീസ്, ലൈഫ് സയൻസ്, സോഷ്യൽ സയൻസ്, എൻവയൺമെൻറൽ സയൻസ്, ഫിസിക്കൽ സയൻസ്, കമ്പ്യൂട്ടേഷനൽ ആൻഡ് ഇൻറഗ്രേറ്റിവ് സയൻസ്, ആർട്സ് ആൻഡ് ഏസ്തെറ്റിക്സ്, ബയോടെക്നോളജി, സംസ്കൃതം, മോളികുലാർ മെഡിസിൻ, ലോ ആൻഡ് ഗവേണൻസ്, നാനോ സയൻസ് എന്നീ വിഷയങ്ങളിലാണ് പ്രവേശനം. എം.ഫിൽ/ പിഎച്ച്.ഡിക്ക് അപേക്ഷിക്കുന്നവർക്ക് ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം ആവശ്യമാണ്. എം.എക്ക് അപേക്ഷിക്കുന്നവർക്ക് 55 ശതമാനം മാർക്കോടെ ബിരുദവും ബി.എ ഒാണേഴ്സിന് അപേക്ഷിക്കുന്നവർക്ക് പ്ലസ് ടുവുമാണ് യോഗ്യത. മേയ് 16, 17, 18, 19 തീയതികളിലാണ് പ്രവേശന പരീക്ഷ നടക്കുക. കേരളത്തിൽ തിരുവനന്തപുരവും കോഴിക്കോടുമാണ് പരീക്ഷ കേന്ദ്രങ്ങൾ. പ്രവേശന പരീക്ഷ ഫലം ജൂൺ 23ന് പുറത്തുവരും. ജൂലൈ 10ന് വൈവ നടക്കും. ബി.എ ഒാണേഴ്സ്, എം.എ, എം.എസ്സി, എം.സി.എ കോഴ്സുകളുടെ മെറിറ്റ് ലിസ്റ്റ് ജൂലൈ ഏഴിനും മറ്റ് കോഴ്സുകളുടേത് 14നും പുറത്തിറക്കും.
കൂടുതൽ വിവരങ്ങൾ www.admissions.jnu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Share: