യുവതലമുറയിൽ ഏറെ പ്രതീക്ഷകൾ – എസ്. ഡി. ഷിബുലാല്‍

Share:

“കേരളത്തിൻറെ  വിദ്യാഭ്യാസ സമ്പ്രദായത്തിലല്ല, പുതിയ തലമുറയുടെ കാഴ്ചപ്പാടിലാണ് എവിടെയോ പിഴവ് സംഭവിച്ചിട്ടുള്ളത്‌. എന്നാല്‍ കേരളത്തിലെ പുതിയ തലമുറ എന്നേക്കാള്‍ മുന്നൂറിരട്ടി കഴിവുള്ളവരാണെന്നാണ് എൻറെ വിശ്വാസം”

ഇൻഫോസിസ്  സ്ഥാപകരിലൊരാളും ചീഫ് എക്സിക്യുട്ടീവ്‌ ഓഫീസറുമായിരുന്ന എസ്. ഡി. ഷിബുലാല്‍ യുവതലമുറയിൽ ഏറെ പ്രതീക്ഷകൾ അർപ്പിച്ചുകൊണ്ടാണ് ക്രിസ് ഗോപാലകൃഷ്ണനുമായി ചേർന്ന് ‘ആക്സിലർ വെഞ്ചേഴ്‌സ് ‘ആരംഭിച്ചിരിക്കുന്നത് . പുതിയ ആശയങ്ങൾക്കും പദ്ധതികൾക്കും സാമ്പത്തിക പിന്തുണ നൽകുന്ന നിരവധി പദ്ധതികളാണ് ‘ആക്സിലർ വെഞ്ചേഴ്‌സ്’ നടപ്പാക്കുന്നത്. കേരളത്തിലെ ഒരു സാധാരണ ഗ്രാമത്തിൽ നിന്നും ലോക ഐ ടി വ്യവസായത്തിൻറെ അത്യുന്നതികളിലെത്തിയ എസ് ഡി ഷിബുലാൽ കരിയർ മാഗസിൻ ചീഫ് എഡിറ്റർ രാജൻ പി തൊടിയൂരുമായി സംസാരിക്കുന്നു.

മുഹമ്മ ബോട്ടുജെട്ടിക്ക് സമീപം, നീലജലനിരപ്പില്‍‍ കടല്‍കാക്കകള്‍ ഊയലാടുന്നു. ആഫ്രിക്കന്‍ പായല്‍ മൂടിയ തീരത്ത് പഴക്കം ചെന്ന ഹൗസ്  ബോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. ഈ ഗ്രാമഭൂമിക്ക് വലിയ മാറ്റമൊന്നുമില്ല. വല്ലപ്പോഴും വന്നുപോകുന്ന യാത്രാബോട്ടുകൾക്കായി യി ഏതാനും പേര്‍ കാത്തിരിപ്പുണ്ട്. കാത്തിരിപ്പ് കേന്ദ്രം പുതുക്കി പണിതിട്ടുണ്ടെന്നു മാത്രം.
ഇന്ത്യയിലെ ഐ ടി ബിസിനസ്സിൻറെ നെടുനായകത്വം വഹിച്ചിരുന്ന ഒരാള്‍ ഈ ഗ്രാമത്തിലാണ് താമസിക്കുന്നതെന്ന് ഇവിടെ അധികമാർക്കും അറിയില്ലെന്ന്‍ തോന്നി. ഇവിടെയാണ്‌ വളർന്ന തെന്നും ഇവിടത്തെ പള്ളിക്കൂടത്തിലാണ് പഠിച്ചതെന്നും ഇന്നദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ നൂറു സമ്പന്നരില്‍ ഒരാളാണെന്നും മുഹമ്മയിലുള്ളവർക്ക് അറിയില്ല. അല്ലെങ്കില്‍ എസ്. ഡി. ഷിബുലാലിൻറെ വീട് അന്വേഷിച്ചപ്പോള്‍ അധികം പേരും കൈമലർത്തുകയില്ലായിരുന്നു.
സമ്പന്നതയുടെ ആർഭാ ടങ്ങൾ ഒ ന്നുമില്ലാതെ, സ്വന്തം കുടുംബത്തില്‍ വന്നുപോകുന്ന ഷിബുലാല്‍, സാധാരണ ജീവിതത്തില്‍ നിന്നും മഹാവിജയത്തിലെത്തിയ അപൂർവ്വം മനുഷ്യരുടെ പ്രതീകമാണ്. ഇന്ഫോസിസ് എന്ന മഹാസ്ഥാപനത്തിന്‍റെ സ്ഥാപകരിലൊരാളും. എഴുപേരില്‍ തുടങ്ങിയ സ്ഥാപനം ലക്ഷങ്ങൾക്ക് തൊഴില്‍ കൊടുക്കുന്ന ബൃഹത് പ്രസ്ഥാനമാക്കി വളർത്തി യെടുക്കുകയും അതിൻറെ ചീഫ് എക്സിക്യുട്ടീവ്‌ ഓഫീസറായി വിരമിക്കുകയും ചെയ്ത ഷിബുലാല്‍, ലാളിത്യത്തിൻറെ യും നന്മയുടെയും പ്രതിപുരുഷന്‍ കൂടിയാണ്.
ഏതോ സ്കൂളിൻറെ കാര്യത്തിനു അവിടെ എത്തിയവരോട്, “ഞങ്ങള്‍ അങ്ങോട്ട്‌ വരാമായിരുന്നല്ലോ ” എന്നദ്ദേഹം പറഞ്ഞത് മനസ്സിലെ ലാളിത്യം കൊണ്ട് മാത്രമല്ല. “അവര്‍ രണ്ടു മൂന്നു തവണ എന്നെ അന്വേഷിച്ച് ഇവിടെ വന്നിരുന്നു. നടത്തിക്കുന്നത് ശരിയല്ലല്ലോ.” എന്ന വാക്കുകൾ മലയാളിക്ക് നഷ്ടപ്പെടുന്ന സാമാന്യ മര്യാദയുടെ ഭാഷയാണ്‌ .
ശതകോടി രൂപയുടെ വിറ്റുവരവുള്ള ഇൻഫോസിസ് തുടങ്ങുമ്പോള്‍ എഴുപേരായിരുന്നു ഇൻഫോസിസിന് പിന്നില്‍ പ്രവരതി ച്ചിരുന്നത്. ആലപ്പുഴക്കാരന്‍ ഷിബുലാലും, തിരുവനന്തപുരത്തുകാരന്‍ ക്രിസ് ഗോപാലകൃഷ്ണനും അതിലുണ്ടായിരുന്നു. രണ്ടു പേരും പിന്നീട് സി ഇ ഒമാരായി. 250 ഡോളര്‍ കൊണ്ട് തുടങ്ങിയ ഇൻഫോസിസിന്റെ വിജയ ഗാഥ നാരായണമൂർത്തി യുടെ നേത്രുത്വ പാടവത്തിൻറെതാണെന്നു പറയാന്‍ ഷിബുലാലിന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല.
“വളരാന്‍ പറ്റിയ അന്തരീക്ഷം, നാരായണമൂര്ത്തിപകര്ന്നു തന്ന ആത്മവിശ്വാസം. പിന്നെ, അസാധാരണ സൗ ഭാഗ്യം. അതാണ്‌ ഇൻഫോസിസ് ലോകത്തിലെ മഹത്തായ ഒരു സ്ഥാപനമായി വളർന്നതിനു പിന്നിലുള്ള യാഥാർധ്യം . തീര്ച്ച യായും ഞങ്ങളുടെ കഠിനാധ്വാനവും.” മുപ്പത്തിനാല് വർഷങ്ങൾക്കു മുൻപ് എഴുപേരില്‍ തുടങ്ങിയ ഇൻഫോസിസിൻറെ വളർച്ചയെ ക്കുറിച്ച് അദ്ദേഹം സംസാരിക്കുകയായിരുന്നു.

“മുഹമ്മ എന്ന ഈ ഗ്രാമത്തിലാണ് ഞാന്‍ പഠിച്ചതും വളർന്നതും. എന്നോടൊപ്പം നിന്ന ഓരോ വ്യക്തിയുടെയും സാന്നിദ്ധ്യവും പ്രയത്നവും എൻറെ വളർച്ചക്ക് കാരണമായിട്ടുണ്ടെന്ന്‍ ഞാന്‍ വിശ്വസിക്കുന്നു. മറ്റുള്ളവരുടെ സഹായവും സഹകരണവുമില്ലാതെ നമുക്ക് വളർന്നു വരാന്‍ കഴിയില്ല. നാരായണ മൂർത്തിയെ പോലുള്ള ഒരാളുടെ ദീർഘവീക്ഷണവും ഭരണപാടവവും “ഇൻഫോസി സി” നു കാരണമായെങ്കില്‍ എൻറെ ജീവിതത്തില്‍ വന്ന ഓരോ വ്യക്തിക്കും എൻറെ വളർച്ചയിൽ യില്‍ പങ്കാളിത്തമുണ്ടെന്നു കരുതുന്ന ആളാണു ഞാന്‍. ഈ നിൽക്കുന്ന ചെറുപ്പക്കാരന് വരെ.” -ഞങ്ങൾക്ക് ചായ കൊണ്ട് വന്നുവച്ച ചെറുപ്പക്കാരനെ ചൂണ്ടി ഷിബുലാല്‍ പറഞ്ഞു.
നമ്മുടെ വിദ്യഭ്യാസരീതി കാലത്തിനൊത്ത് ഉയരുന്നില്ല എന്ന് പലരും പറയുമ്പോള്‍ അത്തരമൊരു വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയാണ് ഷിബുലാലും അതുപോലെ ലോകം കണ്ട അനേകം മലയാളികളും വളര്ന്നു വന്നതെന്ന്‍ അദ്ദേഹം വിശ്വസിക്കുന്നു. “കേരളത്തിൻറെ വിദ്യഭ്യാസ സമ്പ്രദായത്തിലല്ല, പുതിയ തലമുറയുടെ കാഴ്ചപ്പാടിലാണ് എവിടെയോ പിഴവ് സംഭവിച്ചിട്ടുള്ളത്. “എന്നാല്‍ കേരളത്തിലെ പുതിയ തലമുറ എന്നേക്കാള്‍ മുന്നൂറിരട്ടി കഴിവുള്ളവരാണെന്ന് എൻറെ വിശ്വാസം.”- അദ്ദേഹം പറഞ്ഞു.
മുഹമ്മയില്‍ ജനിച്ച് വളർന്ന ഷിബുലാല്‍ ഒരു സാധാരണ കുടുംബത്തിലെ ഏക സന്തതിക്ക് ലഭിക്കാവുന്ന എല്ലാവിധ ലാളനകളും ഏറ്റുവാങ്ങിയാണ് വളർന്ന ത്. അച്ഛന്‍ ദാമോദരന്‍ ആയുർവ്വേദ ഡോക്ടര്‍. അമ്മ സരോജിനി സർക്കാരുദ്യോ ഗസ്ഥ. മുഹമ്മ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് ആലപ്പുഴ എസ് ഡി കോളേജില്‍, അവിടെ നിന്നും എറണാകുളം മഹാരാജാസില്‍, അവിടെ വച്ചാണ് ജീവിതപങ്കാളി കുമാരിയെ കണ്ടുമുട്ടുന്നത്. കേരള സർവ ക ലാശാലയില്‍ നിന്നും എം എസ്സി ഫിസിക്സ് പാസ്സായ ശേഷം ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും കമ്പ്യൂട്ടർ സയൻസിൽ എം. എസ്.
“ഒറ്റ മകനായതുകൊണ്ട് ഞാന്‍ വീട്ടില്‍ തന്നെ ഉണ്ടാകണമെന്നും അദ്ധ്യാപനജോലി സ്വീകരിക്കണമെന്നുമാണ് രക്ഷിതാക്കള്‍ ആഗ്രഹിച്ചത്. എന്നാല്‍ ഞാന്‍ ഐ ടി മേഖലയാണിഷ്ടപ്പെട്ടത്.”
ഇൻഫോസിസിൻറെ തുടക്കത്തെക്കുറിച്ച് അദ്ദേഹം ഓര്ത്തു്.
“1981 ലാണ് ഞങ്ങള്‍ ഇൻഫോസിസ് ആരംഭിക്കുന്നത്. എന്‍. ആര്‍. നാരായണമൂർത്തി , നന്ദന്‍ നിലേക്കനി, എം . എസ്. രാഘവന്‍, ക്രിസ് ഗോപാലകൃഷ്ണന്‍, അശോക് അറോറ, കെ. ദിനേശ് എന്നിവരുമായി ചേർന്ന് ഇൻഫോ സിസിന് രൂപം നല്കുമ്പോള്‍ അത് ഇന്ത്യയിലെ മഹത്തായ ഒരു സ്ഥാപനമായി മാറുമെന്ന്‌ ഞങ്ങളാരും കരുതിയിരുന്നില്ല. എന്നാല്‍ ലോകത്തിൻറെ മാറിയ പരിതസ്ഥിതി ഞങ്ങൾക്കനു കൂലമായിരുന്നു. നാരായണ മൂർത്തി യുടെ ദീർ ഘ വീക്ഷണവും സത്യസന്ധതയും ആത്മവിശ്വാസവും തീർച്ച യായും ഒരു ഘടകമാണ്”.
എല്ലാക്കാര്യങ്ങളും തികഞ്ഞ പ്രൊഫഷണലിസത്തോടെ കാണുന്ന ഷിബുലാല്‍, അർപ്പണ ബുദ്ധിയോടെ, വിജയത്തിനായി കഠിനാദ്ധ്വാനം ചെയ്തു. ഐ. ടി. യുടെ ലോകമെമ്പാടുമുള്ള സാദ്ധ്യതകള്‍ കണ്ടെത്താന്‍ ഷിബുലാലിന് കഴിഞ്ഞു എന്നതിൻറെ തെളിവാണ്, ഇൻഫോ സിസ് ചീഫ് എക്സിക്യുട്ടീവ് ആയി വിടവാങ്ങുമ്പോള്‍ അതിനെ, 1,60,000 പേര്‍ ജോലിചെയ്യുന്ന സ്ഥാപനമാക്കി മാറ്റാന്‍ കഴിഞ്ഞത്. അതിനുള്ള ആത്മവിശ്വാസവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ഈ ഗ്രാമത്തിലെ ജനങ്ങളില്‍‍നിന്നും രക്ഷിതാക്കളിൽനി ന്നും ലഭിച്ചതാണെന്ന് പറയുമ്പോള്‍ പിറന്ന നാടിനോടുള്ള കൂറും അഭിമാനവും അദ്ദേഹത്തിൻറെ വാക്കുകളില്‍ നിറഞ്ഞു നിന്നു.
“ബാംഗ്ലൂരിലെ ഇൻഫോ സിസ് കാമ്പസില്‍ ഓരോ പ്രഭാതവും ആത്മവിശ്വാസം വർദ്ധിപ്പിച്ചു. 1,60,000 പേര്‍ വന്നെത്തുന്ന ഒരു ഓഫീസില്‍ അതിൻറെ നേതൃസ്ഥാനത്ത് പ്രവർത്തിച്ച ത് തീര്ച്ച യായും ജീവിതത്തില്‍ ലഭിക്കാവുന്ന മഹാഭാഗ്യമായി ഞാന്‍ കരുതുന്നു”.
മൃദുവായ സ്വരത്തില്‍ അദ്ദേഹം സംസാരിക്കുമ്പോള്‍ ശബ്ദത്തില്‍ നിറഞ്ഞു നി ന്നത് ശുഭാപ്തിവിശ്വാസത്തിൻറെ മർമ്മരങ്ങളാണ്.
“1981 –ല്‍ ഇൻഫോസി സ് ആരംഭിക്കുമ്പോള്‍ ലോകം ഐ. ടി യുടെ അനന്ത സാദ്ധ്യതകളിലേക്ക് കാലെടുത്ത് വയ്ക്കുകയായിരുന്നു. ഇന്ത്യ മാറുകയായിരുന്നു. ഐ. ടി ഒരു മഹാശക്തിയായി മാറിക്കൊണ്ടിരുന്ന ആ സമയത്ത് ആഗോളവൽക്ക രണത്തിൻറെയും തുടക്കമായിരുന്നു. വളരെ അനുകൂലമായ ആ അവസ്ഥയില്‍ ഇൻഫോസിസിന് വളരാന്‍ കഴിഞ്ഞു. എന്നാല്‍ അത് പെട്ടെന്നുള്ള വളർ ച്ച യായിരുന്നില്ല. അതൊരു മാരത്തണ്‍ മത്സരമായിരുന്നു. ഒരുപാട് പ്രതിസന്ധികളെ നേരിടേണ്ടി വന്നു.

“ ഒരു രാത്രി കൊണ്ട് മഹാ വിജയങ്ങള്‍ എത്തിചേരുകയില്ല. അതിനു കാത്തിരുപ്പ് ആവശ്യമാണ്. ഞങ്ങള്‍ ക്ഷമയോടെ കഠിനാധ്വാനം ചെയ്തു. എല്ലാവരും ഒരു പോലെ പ്രവർത്തിച്ചു . സാങ്കേതിക വളർച്ച എല്ലായിടവും ഒരു പോലെ ഉണ്ടായി. സേവന രംഗം അതിനെ ആശ്രയിക്കുകയും മെച്ചപ്പെട്ട സാഹചര്യങ്ങള്‍ വളർന്നു വരികയും ചെയ്തു. മാറ്റങ്ങളെ ഉൾക്കൊള്ളാൻ ഞങ്ങൾക്ക് ഒരേ പോലെ കഴിഞ്ഞു. കഴിഞ്ഞ കാലത്തെ വിജയകാരണങ്ങള്‍, ഭാവികാലത്ത് ഉപയുക്തമാകുമെന്ന്‍ വിശ്വസിക്കാന്‍ കഴിഞ്ഞതും വിജയ കാരണങ്ങളില്‍ ഒന്നാണ്. മാറ്റങ്ങളിലൂടെയാണ് വിജയം എന്ന അടിസ്ഥാന തത്വം ഞങ്ങള്‍ പ്രയോഗത്തില്‍ വരുത്തി”.’
അദ്ദേഹം തുടർന്നു .
“മാറ്റത്തിനിടയില്‍ ഒരുപാട് പ്രതിസന്ധികളെ നേരിടേണ്ടി വന്നിട്ടുണ്ട്. വിജയത്തിന് ഒരിക്കലും കുറുക്കുവഴികളില്ല. ഞങ്ങള്‍ ഏഴുപേരും ഇൻഫോസിസിൻറെ വിജയത്തിനായി രാവും പകലും ഒരേ പോലെ അദ്ധ്വാനിച്ചു. നാരായണ മൂർത്തി യുടെ നേതൃത്വം തീർച്ച ചയായും മഹത്തായ സംഭാവനകള്‍ നല്കി. അതൊരു മാറ്റത്തിൻറെ കാലമായിരുന്നു. ആ സമയത്ത് അതിനനുസൃതമായി നമ്മളും മാറിയില്ലെങ്കില്‍ വിജയം നമ്മളില്‍ നിന്നും അകന്നുപോകുന്നത് കണ്ടു നില്ക്കേണ്ടി വരും. എല്ലാ അർത്ഥത്തിലും അതൊരു മാരത്തോണ്‍ ഓട്ടമായിരുന്നു.”
“തീർച്ചയായും ഭാഗ്യം എന്ന ഘടകം ഞങ്ങളെ അനുഗ്രഹിച്ചു. അതെ സമയം തെറ്റുകള്‍ മനസ്സിലാക്കാനും മാറ്റങ്ങള്‍ വരുത്താനും ഞങ്ങള്‍ ഒരേ മനസ്സോടെ പ്രവർത്തിച്ചു, അത് വിജയത്തിനാവശ്യമാണ്.”
ഇൻഫോസി സിനെ ഒരു മഹാ വിജയമാക്കിയതില്‍ മുഖ്യ പങ്കുവഹിച്ച ഷിബുലാല്‍ ചീഫ് എക്സിക്യുട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറും ആയി പ്രവർത്തി ക്കുമ്പോഴാണ് 2014 ഏപ്രിലില്‍ പിരിഞ്ഞു പോകാനുള്ള താല്പര്യം അറിയിച്ചത്. 2014 അഗസ്റ്റില്‍ അദ്ദേഹം ഇൻഫോസിസില്‍ നിന്നും പിരിഞ്ഞു.
പുതിയ തലമുറയിലെ വ്യവസായ സംരഭകരെ സഹായിക്കുന്നതിനായി അദ്ദേഹവും ക്രിസ് ഗോപാലകൃഷ്ണനും ചേർന്ന് ‍ ആക്സിലര്‍ വെഞ്ച്വേഴ്സ് തുടങ്ങി. പുത്തന്‍ ആശയങ്ങൾക്ക്  ജീവന്‍ നൽകാനും , വിദ്യാഭ്യാസപരവും തൊഴിൽപരവുമായ പിൻ ബലം അർഹിക്കുന്നവർക്ക് നൽകാനുമുള്ള പ്രവർത്തനങ്ങളില്‍ സഹധർമ്മിണി കുമാരിയും അദ്ദേഹത്തോടൊപ്പമുണ്ട്.
“തുടക്കക്കാരെ സാമ്പത്തികമായി സഹായിക്കുന്നതിനായുള്ള വെഞ്ച്വേര്‍ കാപ്പിറ്റല്‍ കമ്പനിയാണ് ആക്സിലര്‍. ഇ കൊമേഴ്സ്‌, ആരോഗ്യം, ശുചിത്വം തുടങ്ങിയ മേഖലയിലുള്ള സംരംഭങ്ങൾക്ക്  ഇത് മുൻ ഗ ണന നല്കും. 25 ലക്ഷം മുതല്‍ 6 കോടി രൂപ വരെ പുതുസംരംഭങ്ങളില്‍ ആക്സിലര്‍ മുടക്കുവാനുദ്ദേശിക്കുന്നു.” അദ്ദേഹം വ്യക്തമാക്കി.
ഐ. ടി. മേഖലയില്‍ കേരളത്തിനു അനന്ത സാധ്യതകള്‍ ആണുള്ളത് എന്ന്‍ അദ്ദേഹം വിശ്വസിക്കുന്നു.
“മറ്റേതൊരു വ്യവസായത്തെയും പോലെ പുത്തന്‍ പ്രവണതകള്‍ ആണ് നാം തിരിച്ചറിയേണ്ടത്. പുതിയ പാഠങ്ങളാണ് പുതുതലമുറക്ക് നല്കേണ്ടത്. സർക്കാരും സമൂഹവും മാധ്യമങ്ങളും ഒന്നായി ചേര്ന്ന് ‍ പുത്തന്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാകണം. അപ്പോള്‍ രാജ്യത്തിനു വികസനമുണ്ടാകും. അത് എല്ലാ മേഖലയിലും പ്രതിഫലിക്കും”. – അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വിദ്യഭ്യാസ പദ്ധതികളെക്കുറിച്ച് അദ്ദേഹത്തിനു പരാതികളില്ല. കാലത്തിനൊത്ത് നാം വളരുന്നുണ്ടോ എന്നതില്‍ മാത്രമാണ് സംശയം.
“ഞാന്‍ വളർന്നതും പഠിച്ചതും എല്ലാം കേരളത്തിലാണ്. ഇവിടെ നിന്നു ലഭിച്ച അടിസ്ഥാന വിദ്യാ ഭ്യാസം എന്റെ ജീവിതത്തില്‍ ഒരുപാട് നേട്ടങ്ങൾക്കിടയാക്കി . അസാധാരണ പ്രതിഭകള്‍ ഇവിടെയുണ്ടായി. പക്ഷെ നാം കാലത്തിനനുസരിച്ച് മാറേണ്ടതായുണ്ട്. ഇന്ത്യയില്‍ മൊത്തം അതുണ്ടാകണം. വിദ്യഭ്യാസത്തിൻറെ ചില മേഖലകളില്‍ ഇനിയും നാം ലോകനിലവാരത്തോടൊപ്പം എത്തേണ്ടതായുണ്ട്. റിസർച് സ്ഥാപനങ്ങള്‍ , വിദ്യാഭ്യാസ പദ്ധതികള്‍ എന്നിവയിലൊക്കെ കാലികമായ പുരോഗതിയുണ്ടാകണം. അതിനു കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങളും സഹകരിക്കണം”.
കേരളത്തിലെ പുതിയ തലമുറയെക്കുറിച് വളരെയേറെ പ്രതീക്ഷകളാണ് അദ്ദേഹത്തിനുള്ളത്.
“കേരളത്തിലെ ചെറുപ്പക്കാര്‍ വളരെയേറെ കഴിവുള്ളവരാണ്. അവർക്ക് വേണ്ടത്ര പിന്തുണ നൽകാൻ കഴിയുന്നുണ്ടോ എന്നാണ് സംശയം. ഞാന്‍ കണ്ടുമുട്ടിയ പലരും എന്നെ അത്ഭുപ്പെടുത്തിയിട്ടുണ്ട്.”

അദ്ദേഹം തുടർന്നു .
“ജീവിതം എനിക്ക് ഒരുപാട് നല്ല കാര്യങ്ങള്‍ തന്നു. ഞാന്‍ കണ്ടുമുട്ടിയവര്‍, എൻറെ അദ്ധ്യാപകര്‍, സുഹൃത്തുക്കള്‍, മാതാപിതാക്കള്‍, കണ്ടുമുട്ടിയ എല്ലാവരും എന്നെ സ്വാധീനിച്ചിട്ടുണ്ട്. പല രീതിയില്‍. എൻറെ സഹധർമ്മി ണി കുമാരി ഉൾപ്പെടെ യുള്ളവര്‍ ചെയ്തു തന്ന എല്ലാറ്റിനോടും നന്ദിയുണ്ട്. സരോജിനി ദാമോദരന്‍ ഫൗണ്ടേഷനിലൂടെ ഞങ്ങള്‍, അർഹി ലക്കുന്ന കുട്ടികള്ക്ക് വിദ്യഭ്യാസസപരവും തൊഴിൽ പ രവുമായ സൗ കര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിനാണു ശ്രമിക്കുന്നത്. ജീവിതത്തോട് നമുക്കൊരു ബാദ്ധ്യതയുണ്ട്. മറ്റുള്ളവർക്ക് വേണ്ടി നമുക്കെന്തു ചെയ്യാന്‍ കഴിയും എന്നതാണ്. നമുക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങള്‍ മറ്റുള്ളവരിലേക്ക് പകരാന്‍ സന്മനസ്സ് കാട്ടണം. എങ്കില്‍ മാത്രമേ മനുഷ്യന്‍ എന്ന രീതിയില്‍ നമുക്ക് തലയുയർത്തി നില്ക്കാന്‍ കഴിയൂ. സരോജിനി ദാമോദരന്‍ ഫൗ ണ്ടേഷന്‍ അതാണ് ചെയ്യുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന മിടുക്കന്മാരായ കുട്ടികൾക്ക് എല്ലാ വിധ സഹായവും നല്കുവാന്‍ ഫൗ ണ്ടേഷന്‍ പ്രതിജ്ഞാബദ്ധമാണ്.”
കേരളത്തിലെ പത്തു മഹാകോ ടീശ്വരന്മാരില്‍ ഒരാളായ ഷിബുലാല്‍ ലളിത ജീവിതം കൊണ്ട് മാതൃകയാകുന്നു. മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ, കൈ പിടിച്ചുയറിതുന്നതിലൂടെ മനുഷ്യനാകുന്നു.

Share: