ഡി​ഫ​ൻ​സ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ എം.​ടെ​ക്​ പ്ര​വേ​ശ​നം

Share:

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന പുണെയിലെ (ഗിരിനഗർ) ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് അഡ്വാൻസ്ഡ് ടെക്നോളജി (DIAT) 2017 ജൂലൈയിൽ ആരംഭിക്കുന്ന മാസ്റ്റർ ഒാഫ് ടെക്നോളജി (എം.ടെക്) പ്രോഗ്രാമുകളിൽ പ്രവേശനത്തിന് ഒാൺൈലനായി അപേക്ഷ ക്ഷണിച്ചു . ഏപ്രിൽ 22 വരെ സമയമുണ്ട്. ഹാർഡ് കോപ്പി ഏപ്രിൽ 29 വരെ അപേക്ഷ സ്വീകരിക്കും.
കോഴ്സുകൾ: എം.ടെക് പ്രോഗ്രാമുകളിൽ എയ്റോസ്പേസ് എൻജിനീയറിങ് മോഡലിങ് ആൻഡ് സിമുലേഷൻ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ടെക്നോളജി മാനേജ്മെൻറ്, മെറ്റീരിയൽസ് എൻജിനീയറിങ്, കൊറോഷൻ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, സെൻസർ ടെക്നോളജി, േലസർ ആൻഡ് ഇലക്ട്രോ^ഒാപ്റ്റിക്സ്, മെറ്റീരിയൽ സയൻസ് ആൻഡ് കെമിക്കൽ ടെക്നോളജി, ഒാപ്റ്റോ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ സിസ്റ്റംസ്.
സ്പെഷലൈസേഷനുകൾ:
എയ്റോസ്പേസ് എൻജിനീയറിങ്ങിൽ ഗൈഡഡ് മിസൈൽസ്, എയർ ആർമമെൻറ്സ് തുടങ്ങിയവ സ്പെഷലൈസ് ചെയ്ത് പഠിക്കാം.
കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ സൈബർ സെക്യൂരിറ്റി, സോഫ്റ്റ്വെയർ എൻജിനീയറിങ് ആൻഡ് ഇൻറലിജൻറ് സിസ്റ്റംസ് എന്നിവ സ്പെഷലൈസേഷനുകളാണ്.
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ സിഗ്നൽ പ്രോസസിങ് ആൻഡ് കമ്യൂണിക്കേഷൻ, റഡാർ ആൻഡ് കമ്യൂണിക്കേഷൻ, ഡിഫൻസ് ഇലക്ട്രോണിക്സ് സിസ്റ്റംസ്, നാവിഗേഷൻ സിസ്റ്റംസ്, വയർലെസ് നെറ്റ്വർക്സ് ആൻഡ് ആപ്ലിക്കേഷൻസ്, വി.എൽ.എസ്.ഐ ആൻഡ് സിസ്റ്റംസ് എന്നിവ സ്പെഷലൈസേഷനായി തെരഞ്ഞെടുത്തു പഠിക്കാം.
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മറൈൻ, ആർമമെൻറ് ആൻഡ് േകാംപാക്ട് വെഹിക്ൾസ്, റോബോട്ടിക്സ്, മെക്കാനിക്കൽ സിസ്റ്റം ഡിസൈൻ എന്നിവയാണ് സ്പെഷൈലസേഷനുകൾ.
മെറ്റീരിയൽ സയൻസ് ആൻഡ് െകമിക്കൽ ടെക്നോളജിയിൽ മെറ്റീരിയൽ സയൻസ് ആൻഡ് ടെക്നോളജി, കെമിക്കൽ സയൻസ് ആൻഡ് ടെക്നോളജി, എനർജറ്റിക് മെറ്റീരിയൽസ് ആൻഡ് പോളിമേഴ്സ് എന്നിവ സ്പെഷലൈസേഷനുകളാണ്.
ഒാപ്റ്റോ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ സിസ്റ്റംസിൽ ഒാപ്റ്റിക്കൽ കമ്യൂണിക്കേഷൻ, ഫോേട്ടാണിക്സ് എന്നിവ സ്പെഷലൈസ് ചെയ്ത് പഠിക്കാം.
ഡിഫൻസ് റിസർച്ചുമായി ബന്ധപ്പെട്ട അപൂർവം കോഴ്സുകളാണിത്. പഠിച്ചിറങ്ങുന്നവർക്ക് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഒാർഗനൈസേഷനിലും ഡിഫൻസ് എസ്റ്റാബ്ലിഷ്മെൻറിലും മറ്റും തൊഴിൽ സാധ്യതകളേറെയാണ്.
പ്രവേശന യോഗ്യത: ബന്ധെപ്പട്ട എൻജിനീയറിങ്/ ടെക്നോളജി ബ്രാഞ്ചിൽ മൊത്തം 55 ശതമാനം മാർക്കിൽ (5.5 CGPA) കുറയാതെ ബി.ഇ/ ബി.ടെക് ബിരുദവും പ്രാബല്യത്തിലുള്ള ‘ഗേറ്റ്’ സ്കോറും. പ്രായം 2017 ജൂലൈ ഒന്നിന് 26 കവിയാൻ പാടില്ല.
ഒാരോ സ്പെഷലൈസേഷനും പ്രേത്യകം അപേക്ഷ സമർപ്പിക്കണം. ‘ഗേറ്റ് സ്കോർ’ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. പ്രതിരോധ മന്ത്രാലയം ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്യെപ്പടുന്നവരെയും പരിഗണിക്കും.
സമർഥരായ വിദ്യാർഥികൾക്ക് പ്രതിമാസം 12,400 രൂപ വീതം സ്കോളർഷിപ്പും ലഭ്യമാകും. അപേക്ഷഫീസ് 500 രൂപ. എസ്.സി/ എസ്.ടി/ഭിന്നശേഷി വിഭാഗക്കാർക്ക് 250 രൂപ മതി. അപേക്ഷഫീസ് ഒാൺലൈനായോ Vice chancellor, DIAT എന്ന വിലാസത്തിൽ പുണെയിൽ മാറ്റാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായോ അപേക്ഷ നൽകാം. വിശദവിവരങ്ങൾ www.diat.ac.in എന്ന വെബ്സൈടൈൽ ലഭിക്കും. വിലാസം: DEFENCE INSTITUTE OF ADVANCED TECHNOLOGY, Girinagar, Pune – 411 025

Share: