കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

Share:

സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷ (കുടുംബശ്രീ) നിലെ ഒഴിവ് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നികത്തുന്നതിനും പട്ടിക തയ്യാറാക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
കുടുംബശ്രീ സംസ്ഥാന മിഷനിലെ പ്രോഗ്രാം ഓഫീസര്‍, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. യോഗ്യതയുള്ള ജീവനക്കാര്‍ ചട്ടപ്രകാരം മാതൃവകുപ്പില്‍ നിന്നുള്ള എന്‍.ഒ.സി സഹിതം അപേക്ഷിക്കണം.

പ്രോഗ്രാം ഓഫീസര്‍ (കുടുംബശ്രീ സംസ്ഥാന മിഷന്‍) തസ്തികയില്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം.

ശമ്പള സ്‌കെയില്‍ : 42,500-87,000. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം, സാമൂഹിക വികസന പരിപാടികളും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഗ്രാമവികസനം, സാമൂഹികക്ഷേമം, പട്ടിജാതി/പട്ടികവര്‍ഗ വികസനം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം, കംപ്യൂട്ടറില്‍ പ്രായോഗിക പരിജ്ഞാനം എന്നിവയാണ് യോഗ്യത. എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം എറണാകുളത്താണ്.

ശമ്പള സ്‌കെയില്‍: 42,500-87,000.
കൊല്ലം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് അസി. ജില്ലാമിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ഒഴിവ്. ശമ്പള സ്‌കെയില്‍: 26,500-56,700 (പുതുക്കിയത്). എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ, ട്രിഡ ബില്‍ഡിംഗ്, ചാലക്കുഴി ലെയിന്‍, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം -695011 എന്ന വിലാസത്തില്‍ ഡിസംബര്‍ എട്ട് വൈകിട്ട് അഞ്ചിനകം അപേക്ഷ ലഭിക്കണം. എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും ഡിസംബര്‍ 12 ന് രാവിലെ 10ന് നടക്കും.

കൂടുതല്‍  വിവരങ്ങള്‍ക്ക് : www.kudumbashree.org

Share: