ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Share:

കൊല്ലം : അറ്റിങ്ങല്‍ സര്‍ക്കാര്‍ ഐ ടി ഐയില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്‌ട്രോണിക്‌സ് സിസ്റ്റം ( ടി പി ഇ എസ് ) ട്രേഡില്‍ ഇ ഡബ്ല്യൂ എസ് വിഭാഗത്തിന് സംവരണം ചെയ്ത ഒരു ഒഴിവുണ്ട്.
ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള ടി പി ഇ എസ് ട്രേഡിലെ എന്‍ ടി സി യും മൂന്ന് വര്‍ഷ പ്രവര്‍ത്തി പരിചയവും / എന്‍ എ സിയും ഒരു വര്‍ഷ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് 30ന് രാവിലെ 10.30 ന് ഐ ടി ഐയില്‍ അഭിമുഖത്തിന് ഹാജരാകണം.

ഫോണ്‍:  0470 2622391.

Share: