താല്‍ക്കാലിക നിയമനം

Share:

കണ്ണൂര്‍ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ രാത്രികാല അടിയന്തര മൃഗ ചികിത്സ നല്‍കുന്നതിന് തലശ്ശേരി, പേരാവൂര്‍, കൂത്തുപറമ്പ, പാനൂര്‍, പയ്യന്നൂര്‍, ഇരിക്കൂര്‍, തളിപ്പറമ്പ, ഇരിട്ടി ബ്ലോക്കുകളിലെ വെറ്ററിനറി സര്‍ജന്‍മാരെ സഹായിക്കുന്നതിന് ഒരാളെ വീതം നിയമിക്കുന്നു.

കണ്ണൂര്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ വെച്ച് തലശ്ശേരി, പേരാവൂര്‍, കൂത്തുപറമ്പ, പാനൂര്‍, എന്നീ ബ്ലോക്കുകളിലേക്ക് സെപ്റ്റംബര്‍ 13 ന് രാവിലെ 9 മണിക്കും പയ്യന്നൂര്‍, ഇരിക്കൂര്‍, തളിപറമ്പ, ഇരിട്ടി ബ്ലോക്കുകളിലേക്ക് സെപ്റ്റംബര്‍ 14 ന് രാവിലെ 9 മണിക്കും അഭിമുഖം നടക്കും. ഉദേ്യാഗാര്‍ത്ഥി ബന്ധപ്പെട്ട ബ്ലോക്കിലെ താമസക്കാരനായിരിക്കണം.

പ്രതിദിനം 350 രൂപ ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. വെറ്ററിനറി സര്‍ജന്‍ ഡ്യൂട്ടിയിലുള്ള ദിവസം മാത്രമേ നിയമനം ലഭിച്ചവര്‍ക്ക് ഡ്യൂട്ടിയുണ്ടായിരിക്കൂ. എഴുത്തും വായനയും അറിയുന്നവരും കായികശേഷിയുള്ളവരുമായിരിക്കണം. ത്രീവീലര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ 0497 2700267 എന്ന നമ്പറില്‍ ലഭിക്കും.

Share: