താൽക്കാലിക നിയമനം

Share:

തൃശൂർ: വനിതാ ശിശു വികസന വകുപ്പ് തൃശൂർ ജില്ലയൽ ആരംഭിക്കുന്ന ഹോം ഫോർ മെന്റൽ ഹെൽത്ത് എന്ന സ്ഥാപനത്തിലേക്ക് ഹോം മാനേജർ, സോഷ്യൽ വർക്കർ, ഫുൾ ടൈം റസിഡന്റ് വാർഡൻ, സെക്യൂരിറ്റി, കുക്ക്, കെയർ ടേക്കർ, ക്ലിനിങ് സ്റ്റാഫ്, പാർട്ട് ടൈം ലീഗൽ കൗൺസിലർ, പാർട്ട് ടൈം ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്റ്റാഫ് നഴ്‌സ്, പാർട്ട് ടൈം സൈക്യാട്രിസ്റ്റ് എന്നീ തസ്തികളിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

താൽപര്യമുളള സ്ത്രീകൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതമുളള അപേക്ഷ അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ സെപ്റ്റംബർ 30 നകം നൽകണം.

ഒന്നിലധികം തസ്തികളിലേക്ക് അപേക്ഷിക്കുന്നവർക്ക് ഓരോ തസ്തികക്കും പ്രത്യേകം അപേക്ഷ നൽകണം.

ഫോൺ: 0487-2364445.

Share: