6 – Was, Were വരുന്ന വാചകങ്ങള്‍
പ്രൊഫ. ബലറാം മൂസദ്
‘ആകുന്നു’ എന്നര്‍ത്ഥം വരുന്ന is, are, am എന്നീ ക്രിയകള്‍ ഉപയോഗിച്ചുള്ള വാചക ഘടന പരിചയപ്പെട്ടുവല്ലോ. അവയുടെ ഭൂതകാലക്രിയ (Past Tense)കളായ was, were ഉപയോഗിച്ചുള്ള വാചകങ്ങളാകട്ടെ അടുത്ത പഠന വിഷയം.
ഇവിടെ കുറേക്കൂടി ലളിതമാണ് പ്രശ്നം. Singularന് was ഉം plural ന് were ഉം ഉപയോഗിക്കുന്നു. (You എപ്പോഴും plural ആണെന്ന് ആവര്‍ത്തിച്ച് സൂചിപ്പിച്ചുണ്ടല്ലോ.) താഴെ ചേര്‍ത്ത ഉദാഹരങ്ങള്‍ ശ്രദ്ധിക്കുക.
അയാള്‍ ദരിദ്രനയിരുന്നു.
He was poor.
അവര്‍ നല്ലവരായിരുന്നു.
They were good
ഞാന്‍ അന്നൊക്കെ സന്തോഷവാനായിരുന്നു.
I was happy then
അവന്‍ തളര്‍ന്നിരുന്നു.
He was tired
നിങ്ങള്‍ ഇന്നലെ വൈകിയിരുന്നു.
You were late yesterday
അവര്‍ ധനവാന്മാരയിരുന്നു.
They were rich
നിഷേധരൂപങ്ങള്‍
നിഷേധ രൂപങ്ങള്‍ക്ക് not ചേർക്കുകയേ വേണ്ടു.
അയാള്‍ ദരിദ്രനായിരുന്നില്ല.
He was not poor
അവര്‍ നല്ലവരായിരുന്നില്ല
They were not good
ഞാന്‍ വൈകിയിരുന്നില്ല
I was not late
നിങ്ങള്‍ വൈകിയിരുന്നില്ല
You were not late
ജോണ്‍ ക്രൂരനല്ലായിരുന്നു
John was not cruel
മോഹന്‍ നിരക്ഷരനല്ലായിരുന്നു
Mohan was not illiterate
അവര്‍ പഠിച്ചവരായിരുന്നില്ല
They were not educated
ചോദ്യ രൂപങ്ങള്‍
ചോദ്യ രൂപങ്ങള്‍ക്ക് ക്രിയ ആദ്യവും കര്‍ത്താവ് പിറകെയും വരുന്നു.
അവന്‍ നല്ലവനായിരുന്നോ?
Was he good?
അവര്‍ ദരിദ്രരായിരുന്നോ?
Were they poor?
അവന്‍ കുപിതനായിരുന്നോ?
Was he angry?
ഞാന്‍ വൈകിയിരുന്നോ?
Was I late?
ട്രെയിന്‍ വൈകിയിരുന്നോ?
Was the train late?
അവള്‍ വിവാഹിതയായിരുന്നോ?
Was she married?
അവര്‍ ദുഖിതരായിരുന്നോ?
Were they sad?
നിങ്ങള്‍ സന്തോഷവനായിരുന്നോ?
Were you happy?
EXERCISES
താഴെ ചേര്‍ത്ത വാചകങ്ങള്‍ ഇംഗ്ലീഷിലാക്കുക.
- അവന്‍ അന്ധനായിരുന്നു.
- അവള്‍ ബുദ്ധിയുള്ളവളായിരുന്നു
- ഞാന്‍ അജ്ഞനായിരുന്നു
- എല്ലാവരും അന്ധരായിരുന്നു.
- ഞങ്ങള്‍ കുപിതരായിരുന്നു
- അവര്‍ വൃദ്ധരായിരുന്നു
- അവള്‍ യുവതിയായിരുന്നു
- അവള്‍ വളരെ ചുറുചുറുക്കുള്ളവളായിരുന്നു
- അവര്‍ വിവേകമുള്ളവരായിരുന്നില്ല
- അവന്‍റെ സ്ഥിതി ദയനീയമല്ലായിരുന്നു.
- അവള്‍ സുരക്ഷിതയല്ലായിരുന്നു
- അവര്‍ ചെറുപ്പമല്ലായിരുന്നു.
- അവന്‍ പരിചയസമ്പന്നനായിരുന്നില്ല
- ഞങ്ങള്‍ മണ്ടന്മാരായിരുന്നില്ല
- അവള്‍ സുന്ദരിയായിരുന്നോ?
- അവന്‍ സുമുഖനായിരുന്നോ?
- ആ വാഹനം വേഗതയുള്ളതായിരുന്നോ?
- അവര്‍ തടിച്ചവരായിരുന്നോ?
- അവര്‍ വൃത്തിയുള്ളവരായിരുന്നോ?
- അവള്‍ അസ്വസ്ഥയായിരുന്നോ?
- അവള്‍ ക്ഷീണിതയായിരുന്നോ?
Answers
- He was blind
- She was intelligent
- I was ignorant
- All were blind
- We were angry
- They were old
- She was young
- She was very smart
- They were not wise
- His condition was not pathetic
- She was not safe
- They were not young
- He was not experienced
- We were not stupid
- Was she beautiful
- Was he handsome
- Was that vehicle fast?
- Were they fat
- Were they neat?
- Was she restless?
- Was she tired?
(തുടരും )