കിറ്റ്‌സില്‍ എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്സ്

Share:
ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സിന് അഡ്മിഷന്‍ ആരംഭിച്ചു.  കേരള സര്‍വകലാശാലയുടെയും, എ.ഐ.സി.ടി.ഇ.യുടെയും അംഗീകാരത്തോടെ നടത്തുന്ന കോഴ്‌സില്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഏപ്രില്‍ 28ന് കിറ്റ്‌സില്‍ നേരിട്ടെത്തണം.  അംഗീകൃത സര്‍വകലാശാലയില്‍ നിന്നും 50 ശതമാനം മാര്‍ക്കോടെ ബിരുദവും കെമാറ്റ്/സിമാറ്റ് യോഗ്യതയും ഉള്ളവര്‍ക്കും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.  ട്രാവല്‍, ടൂര്‍ ഓപ്പറേഷന്‍, ഹോസ്പിറ്റാലിറ്റീ, എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ സ്‌പെഷ്യലൈസേഷനും ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിക്കാന്‍ സൗകര്യവും നല്‍കുന്ന കോഴ്‌സില്‍ പ്ലെയിസ്‌മെന്റ് സൗകര്യവും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യവും ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org. , 9447013046, 0471 2329468.
Share: