ബാസ്‌ക്കറ്റ്‌ബോൾ പരിശീലകരെ നിയമിക്കും

Share:

സംസ്ഥാന സർക്കാർ, കായിക യുവജന കാര്യാലയം വഴി തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നടപ്പിലാക്കുന്ന ഹൂപ്പ്‌സ് ബാസ്‌ക്കറ്റ്‌ബോൾ പരിശീലന പദ്ധതിയിൽ വിദഗ്ധരായ പരിശീലകരെ താത്കാലിക അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നു. സംസ്ഥാന/ദേശീയ, അന്തർദേശീയ തലങ്ങളിൽ ബാസ്‌ക്കറ്റ്‌ബോൾ കളിച്ചിട്ടുളളവരും, ബാസ്‌ക്കറ്റ്‌ബോൾ ഐശ്ചിക വിഷയമായി എൻ.ഐ.എസ്, ബി.പി.ഇ.ഡി എന്നിവയിൽ ഏതെങ്കിലും ഒന്നിൽ സർട്ടിഫിക്കറ്റ് കോഴ്‌സും പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. വിശദമായ ബയോഡാറ്റയും, സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും സഹിതം sportskeralahoops@gmail.com ൽ നവംബർ 28 നകം അപേക്ഷിക്കണം.

വിശദവിവരങ്ങൾക്ക് 9526328865.

Share: