ഡെപ്യൂട്ടേഷന്‍ വ്യസ്ഥയില്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നു

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐ.എം.ജി) തിരുവനന്തപുരം ഓഫീസില്‍ അഞ്ച് അസിസ്റ്റന്റുമാരുടെ ഒഴിവിലേക്ക് ബോര്‍ഡ്/കോര്‍പ്പറേഷന്‍/മറ്റ് സ്വയംഭരണ സ്ഥാപനങ്ങള്‍/ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന അസിസ്റ്റന്റ്/ക്ലര്‍ക്ക് എന്നിവരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മേലധികാരിയുടെ ഉത്തരവോടെ ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ്, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷ അയയ്ക്കണം.
അവസാന തിയതി ആഗസ്റ്റ് 17.