സപ്പോര്‍ട്ട് എഞ്ചിനീയര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

കൊച്ചി: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നിലമ്പൂര്‍, കാസര്‍ഗോഡ് എന്നീ ഓഫീസുകളില്‍ നിലവിലുള്ള താല്‍ക്കാലിക ഒഴിവുകളിലേക്കും തുടര്‍ന്നു ഒഴിവുവരുന്ന മറ്റ് ജില്ലാ ഓഫീസുകളിലേക്കും സപ്പോര്‍ട്ട് എഞ്ചിനീയറായി താല്‍ക്കാലിക കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിലേക്ക് ബി.ടെക്/ എം.സി.എ/ എം.എസ്സ്.സി. (കംപ്യൂട്ടര്‍സയന്‍സ്)/ ബി.ഇ. (കംപ്യൂട്ടര്‍സയന്‍സ്) എന്നിവയിലേതെങ്കിലും പാസ്സായ പട്ടികവര്‍ഗ്ഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 16,500 രൂപ പ്രതിഫലമായി ലഭിക്കും.
വിദ്യാഭ്യാസയോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പോടുകൂടിയ അപേക്ഷ സൈബര്‍ശ്രീ, സി-ഡിറ്റ്, പൂര്‍ണ്ണിമ, ടിസി 81/2964, ഹോസ്പിറ്റല്‍ റോഡ്, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ ജൂലൈ 20-ാം തീയതിക്ക് മുമ്പായി ലഭിക്കത്തക്കവിധം അയയ്ക്കണം.
cybersricdit@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും അപേക്ഷ അയയ്ക്കാം.
അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും www.cybersri.org എന്ന വെബ്ബ് സൈറ്റില്‍ ലഭ്യമാണ്.
ഫോണ്‍: 9895478273

Share: