എൻജിനീയർ ഒഴിവ്

Share:

ഒരു അർദ്ധ സർക്കാർ സ്ഥാാപനത്തിൽ എൻജിനീയർ തസ്തികയിൽ ആറ് ഒഴിവുകളുണ്ട്. ഓപ്പൺ-മൂന്ന്, ഇ.റ്റി.ബി-ഒന്ന്, എസ്.സി-ഒന്ന്, മുസ്ലിം-ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ.

യോഗ്യത: മെക്കാനിക്കൽ/മെറ്റലർജിക്കൽ എൻജിനിയറിംഗിൽ ബിരുദം, ഫൗൺട്രി/ഹെവി എൻജിനിയറിംഗ് ഇൻഡസ്ട്രിയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. 2 ഡി ഡ്രായിംഗിലും 3 ഡി മോഡലിംഗിലുള്ള (എഞ്ചിനീയറിംഗ് കംപോണന്റ്‌സ്) പ്രിപ്പറേഷനിൽ പ്രവർത്തിപരിചയമുള്ളത് അഭികാമ്യം. 2018 ജനുവരി ഒന്നിന് 18 നും 41 നും മദ്ധ്യേ പ്രായമായിരിക്കണം.

ശമ്പളം:9590-16650/- രൂപ (31,300/- അടിസ്ഥാന ഡി.എ, എച്ച്.ആർ.എ ഉൾപ്പെടെ കുറഞ്ഞ വേതനം)

യോഗ്യതയും, പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികൾ അവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി തൊട്ടടുത്തുള്ള പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ജനുവരി 10 ന് മുൻപ് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ മേലധികാരിയിൽ നിന്നുള്ള എൻ.ഒ.സി കൂടി ഹാജരാക്കണം.

Share: