സൗജന്യ മത്സര പരീക്ഷ പരിശീലനം

Share:

വയനാട്: സംസ്ഥാന സര്‍ക്കാര്‍ ന്യുനപക്ഷ ക്ഷേമ വകുപ്പ് ന്യുനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യന്‍, ജെയിന്‍, ബുദ്ധ, പാര്‍സി വിഭാഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന സൗജന്യ മത്സര പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

എസ്.എസ്.എല്‍.സി, ഡിഗ്രി അവധിക്കാല ബാച്ചുകളിലാണ് പരിശീലനം. എസ്.എസ്.എല്‍.സി അവധിക്കാല ബാച്ചുകള്‍ക്ക് എസ്.എസ്.എല്‍.സി മാര്‍ക്കിന്റെയും ഡിഗ്രി ബാച്ചിന് ഡിഗ്രി മാര്‍ക്കിന്റെയും ഇന്റര്‍വ്യൂ മാര്‍ക്കി ന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.

വിധവകള്‍/വിവാഹ മോചിതര്‍, വിമുക്ത ഭടന്മാര്‍, ഭിന്നശേഷിക്കാര്‍, ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. ബന്ധപ്പെട്ട രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചു ഓണ്‍ലൈന്‍ /ഓഫ്ലൈന്‍ വഴിയായിരിക്കും ക്ലാസുകള്‍.

അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള ഗൂഗിള്‍ ഡോക്യുമെന്റ് ലിങ്കിനായി apply.online.ccmy@gmail.com എന്ന മെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം. ജൂണ്‍ 16 നു മുന്‍പ് ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.

ഫോണ്‍: 9447866514, 9388395957, 8848765502.

Share: