ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

Share:

നെടുമങ്ങാട് സര്‍ക്കാര്‍ കോളേജില്‍ ഹിസ്റ്ററി വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുളളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്.ഡി, എം.ഫില്‍, കോളേജുകളിലെ അധ്യാപക പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ കൊല്ലം മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുളള ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേരുളളവരായിരിക്കണം. താത്പര്യമുളളവര്‍ ജൂലൈ മൂന്നിന് രാവിലെ 10ന് യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം കോളേജില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
നെടുമങ്ങാട് സര്‍ക്കാര്‍ കോളേജില്‍ ഗണിതം, സ്റ്റാസ്റ്റിക്‌സ്, കോമേഴ്‌സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുളളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്.ഡി, എം.ഫില്‍, കോളേജുകളിലെ അധ്യാപക പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ കൊല്ലം മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുളള ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേരുളളവരായിരിക്കണം. താത്പര്യമുളളവര്‍ ജൂലൈ രണ്ടിന് രാവിലെ 10ന് യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം കോളേജില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

Share: