ഗസ്റ്റ് അധ്യാപക അഭിമുഖം

Share:

തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ സുവോളജി വിഭാഗം എഫ്.ഐ.വി സബ്സ്റ്റിറ്റിയൂട്ട് അധ്യാപക നിയമനത്തിനുളള അഭിമുഖം ജൂലൈ രണ്ടിന് രാവിലെ 11ന് കോളേജില്‍ നടത്തും.

കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ ഓഫീസുകളില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനനതീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് തെളിയിക്കുന്നതിനുളള രേഖകള്‍ സഹിതം എത്തണം.

Share: