യു.എ.ഇ യിലേക്ക് ഒഡെപെക് അപേക്ഷ ക്ഷണിച്ചു

Share:

യു.എ.ഇ യിലെ പ്രമുഖ സി.ബി.എസ്.സി സ്‌കൂളിൽ അധ്യാപകരെ നിയമിക്കുന്നതിന് ഒഡെപെക് അപേക്ഷ ക്ഷണിച്ചു.

പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (ഇക്കണോമിക്‌സ്, അക്കൗണ്ടൻസി, മാത്‌സ് ഹെഡ് ഓഫ് ഡിപ്പാർട്ട്‌മെന്റ്),

ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (ഫിസിക്കൽ എഡ്യൂക്കേഷൻ) – സ്ത്രീകൾ മാത്രം,

ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (മലയാളം, മാത്‍സ് , ഇംഗ്ലീഷ്, ഹിന്ദി, അറബിക്, സയൻസ്, ഇസ്ലാമിക് സ്റ്റഡീസ്, സോഷ്യൽ സ്റ്റഡീസ്),

ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (തമിഴ്) – സ്ത്രീകൾ മാത്രം,

ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (വിശുദ്ധ ഖുറാൻ) – പുരുഷൻമാർ മാത്രം,

കിൻഡർഗാർട്ടൻ ടീച്ചർ – സ്ത്രീകൾ മാത്രം,

സ്‌പെഷ്യൽ എഡ്യൂക്കേറ്റർ തസ്തികകളിലാണ് നിയമനം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.odepc.kerala.gov.in ലെ അപേക്ഷാഫോറം പൂരിപ്പിച്ച് teachers.odepc@gmail.com ലേക്ക് മാർച്ച് രണ്ടിനകം അയക്കണം.

കൂടുതൽ വിവരങ്ങൾക്ക് 0471-2329441/42.

Share: