അധ്യാപക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു

Share:

പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ഇലഞ്ചിയം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിൽ കരാറടിസ്ഥാനത്തിൽ ട്രെയിൻഡ് പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചേഴ്‌സ്, ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചേഴ്‌സ് തസ്തികകളിലും കുറ്റിച്ചലിലെ ജി. കാർത്തികേയൻ മെമ്മോറിയൽ സി.ബി.എസ്.ഇ സ്‌കൂളിൽ രണ്ട് ഗ്രാജുവേറ്റ് ടീച്ചേഴ്‌സ് തസ്തികകളിലും നിയമിക്കുന്നതിനു സി.ബി.എസ്.ഇ സിലബസ് പ്രകാരം പ്രവർത്തിക്കുന്ന സ്‌കൂളിൽ അധ്യാപന പരിചയമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർക്ക് ഇംഗ്ലീഷിൽ സംസാരിക്കുന്നതിനു പ്രാവീണ്യമുണ്ടാവണം. കമ്പ്യൂട്ടർ പരിജ്ഞാനം വേണം. 2019 ജനുവരി ഒന്നിന് 39 വയസ് കവിയരുത്. പിന്നാക്ക വിഭാഗക്കാർക്കും പട്ടികജാതി പട്ടികവർഗ്ഗക്കാർക്കും പ്രായപരിധിയിൽ അർഹമായ ഇളവ് ലഭിക്കും. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ താമസിച്ചു പഠിപ്പിക്കണം.

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ,  ബയോഡാറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുസഹിതം മാർച്ച് 10നകം ഡയറക്ടർ, പട്ടികവർഗ വികസന വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷാ കവറിനു പുറത്ത് ‘തിരുവനന്തപുരം ഞാറനീലി ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിലേക്ക്/ കുറ്റിച്ചൽ ജി. കാർത്തികേയൻ മെമ്മോറിയൽ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് അധ്യാപക/ അനധ്യാപക തസ്തികയിലേക്കുള്ള അപേക്ഷ’ എന്ന് എഴുതിയിരിക്കണം.

Share: