സപ്പോര്‍ട്ടിംഗ് എഞ്ചിനീയര്‍: ഇപ്പോൾ അപേക്ഷിക്കാം

Share:

പാലക്കാട്: പട്ടികജാതി വികസന വകുപ്പ് ഇ-ഗ്രാന്റ്സ് മുഖേന നടപ്പാക്കുന്ന ആനുകൂല്യ വിതരണത്തിനായി 2021 ഡിസംബര്‍ 13 വരെയുള്ള കാലയളവിലേക്കായി താത്ക്കാലിക വ്യവസ്ഥയില്‍ സപ്പോര്‍ട്ടിംഗ് എഞ്ചിനീയറുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 21,000 രൂപ ഹോണറേറിയം ലഭിക്കും.

അപേക്ഷകര്‍ ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി/എം.സി.എ/ എം.എസ്.സി ഐ.ടി /എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ളവരായിരിക്കണം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 19 ന് മുന്‍പ് ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് 678001 വിലാസത്തില്‍ ലഭ്യമാക്കണം.

ഫോണ്‍: 0491 2505005

Share: