ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷനില്‍ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍

Share:

സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ (കുടുംബശ്രീ) യിലെ ഒഴിവ് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നികത്തുന്നതിനും പട്ടിക തയ്യാറാക്കുന്നതിനുമായി യോഗ്യരായ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്ററാകാന്‍ (പത്തനംതിട്ട ഒന്ന്). അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം, സാമൂഹിക വികസന പരിപാടികളും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഗ്രാമവികസനം, കൃഷി, മൃഗസംരക്ഷണം, ഡയറി വികസനം, സാമൂഹികക്ഷേമം, പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസനം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടറില്‍ പ്രായോഗിക പരിജ്ഞാനം എന്നിവയാണ് യോഗ്യത. എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 42500 – 87000 രൂപ വരെ വേതനം ലഭിക്കും.

അസി. ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ (ആലപ്പുഴ രണ്ട്, കൊല്ലം ഒന്ന്, മലപ്പുറം രണ്ട്, കണ്ണൂര്‍ ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകള്‍. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുളള ബിരുദം, സംഘാടന പാടവവും, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന-തൊഴില്‍ദാന പദ്ധതികള്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തന മേഖലകളില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. കൃഷി, ഗ്രാമവികസന/സാമൂഹികക്ഷേമ/പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന/മത്സ്യ ബന്ധന വകുപ്പുകളിലെ ഓഫീസര്‍മാര്‍ക്ക് മുന്‍ഗണന, കംപ്യൂട്ടറില്‍ പ്രായോഗിക പരിജ്ഞാനം എന്നിവയാണ് യോഗ്യത.സാമൂഹിക വിഷയങ്ങളിലെ ബിരുദാനന്തര ബിരുദം(എം.എസ്.ഡബ്ല്യൂ) എം.എ സോഷ്യോളജി തുടങ്ങയവ) അഭികാമ്യം. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. വനിതാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍ഗണന. 26500-56700 രൂപയാണ് വേതനം. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ, ട്രിഡ ബില്‍ഡിംഗ്, ചാലക്കുടി ലെയിന്‍, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം -695011 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി 20ന് വൈകുന്നേരം 5 മണി. എഴുത്തു പരീക്ഷയും ഇന്റര്‍വ്യൂവും 22ന് രാവിലെ 10 മുതല്‍ സംസ്ഥാന ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന മിഷന്‍ ഓഫീസില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kudumbashree.org.

Share: