ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്; പേര് രജിസ്റ്റർ ചെയ്യണം

Share:

കോട്ടയം: കോട്ടയം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. ഓപ്പൺ മുൻഗണന വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവിലേക്ക് മുൻഗണനയുള്ളവരുടെ അഭാവത്തിൽ മുൻഗണന ഇല്ലാത്തവരെയും പരിഗണിക്കും.
പ്രായപരിധി 18നും 41 നും മധ്യേ.
യോഗ്യത: ഡിഗ്രിയും ഡേറ്റ മാനേജ്‌മെൻറ്, പ്രോസസ് ഡോക്യുമെൻറേ ഷ ൻ ആൻഡ് വെബ് ബെസ്ഡ് റിപ്പോർട്ടിംഗ് ഫോർമാറ്റിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം . താൽപര്യമുള്ളവർ നവംബർ 12നകം എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൽ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തി പേര് രജിസ്റ്റർ ചെയ്യണം.
ഫോൺ: 0481 2560413.

Share: