വിവിധ തസ്തികകളിൽ കരാർ നിയമനം

Share:

തിരുഃ കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിക്ക് കീഴിൽ സംസ്ഥാനത്തെ വിവിധ മേഖലാ ഓഫീസുകളിലേക്ക് സിവിൽ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലെ വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾക്ക് www.kirs.kerala.gov.in സന്ദർശിച്ച് നിർദ്ദിഷ്ട തസ്തികയിലേക്ക് നിശ്ചയിക്കപ്പെട്ട തിയതിയിൽ ബന്ധപ്പെട്ട ഓഫീസിൽ വാക്ക്-ഇൻ ഇൻറ ർവ്യൂവിൽ പങ്കെടുക്കാം.

ഇൻറർവ്യൂവിൽ പങ്കെടുക്കാനെത്തുന്ന ഉദ്യോഗാർഥികൾ നിശ്ചയിക്കപ്പെട്ട ഇൻറർവ്യൂ സമയത്തിനും ഒരു മണിക്കൂർ മുൻപായി യോഗ്യതാ സർട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഹാജരാകണം.

Share: