ഡേറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

Share:

എറണാകുളം:  ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. 90 ദിവസമാണ് നിയമന
കാലാവധി.
ഒക്ടോബർ 18- ന് രാവിലെ 11ന് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ വാക്ക്‌ ഇൻ ഇൻറർവ്യൂ നടക്കും.

ബിരുദവും, കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. എൽ.എസ്. ജി.ഡി/പൊതുമരാമത്ത് വകുപ്പിൽ ഇ-ടെണ്ടറിംഗ് പരിജ്ഞാനമുളള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും .

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും, മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്.

ഫോൺ :0484 2421874

Share: