ഡൽഹി സബോഡിനേറ്റ് സർവീസസ് : 4214 ഒഴിവുകൾ
ഡൽഹി സർക്കാരിനു കീഴിലെ വിവിധ വകുപ്പുകളിലെ ഒഴിവുകളിലേക്ക് ഡൽഹി സബോഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു. 4214 ഒഴിവുകളാണു ള്ളത് .
വിവിധ തസ്തികകൾ : 2354 ഒഴിവ്
ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്മെന്റ് ബോർഡ്, എസ്സിഇആർടി, ഡൽഹി ടൂറിസം ആൻഡ് ട്രാൻസ്പോർട്ടേഷൻ ഡെവലപ്മെന്റ് കോർപറേഷൻ, ഡൽഹി പൊല്യൂഷൻ കണ്ട്രോൾ കമ്മിറ്റി, ഡൽഹി അഗ്രികൾചറൽ മാർക്കറ്റിംഗ് ബോർഡ്, എംഎഐഡിഎസ്, ഡൽഹി സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ, ഡൽഹി സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ, സർവീസസ് ഡിപ്പാർട്ട്മെന്റ്, എന്നിവിടങ്ങളിലാണ് ഒഴിവ്.
തസ്തികകൾ: ലോവർ ഡിവിഷൻ ക്ലാർക്ക്, ജൂനിയർ അസിസ്റ്റന്റ്, സ്റ്റെനോഗ്രഫർ, ജൂനിയർ സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്/ഹിന്ദി), ലോവർ ഡിവിഷൻ ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ സ്റ്റെനോഗ്രഫർ, സ്റ്റെനോഗ്രഫർ, സ്റ്റെനോഗ്രഫർ, അസിസ്റ്റന്റ് ഗ്രേഡ് 1.
യോഗ്യത: പ്ലസ് ടു/തത്തുല്യം, ടൈപ്പിംഗിൽ പ്രാവീണ്യം.
പ്രായം: 18-27 (ജൂനിയർ തസ്തികയിൽ 18-30).
അസിസ്റ്റന്റ് ടീച്ചർ (നഴ്സറി) -1455 ഒഴിവുകൾ
ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷൻ, ന്യൂഡൽഹി മുനിസിപ്പൽ കൗണ്‍സിൽ, മുനിസിപ്പൽ കോർപറേഷൻസ് ഓഫ് ഡൽഹി, എന്നിവിടങ്ങളിൽ അസിസ്റ്റന്റ് ടീച്ചർ (നഴ്സറി) അവസരം. 1455 ഒഴിവ്.
യോഗ്യത: 45% മാർക്കോടെ പ്ലസ് ടു/ തത്തുല്യം; നഴ്സറി ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമിൽ രണ്ടു വർഷത്തിൽ കുറയാത്ത ഡിപ്ലോമ/ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബിഎഡ് നഴ്സറി. അപേക്ഷകർ പത്താം ക്ലാസിൽ ഹിന്ദി പഠിച്ചിരിക്കണം.
പ്രായം: 30 കവിയരുത്.
പിജി ടീച്ചർ -297 ഒഴിവുകൾ
ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷൻ, ന്യൂഡൽഹി മുനിസിപ്പൽ കൗണ്‍സിൽ എന്നിവിടങ്ങളിൽ 297 പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ ഒഴിവ്.
ഒഴിവുള്ള വിഷയങ്ങൾ: ഹിന്ദി, മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇക്കണോമിക്സ്, കൊമേഴ്സ്, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഫിസിക്കൽ എജ്യുക്കേഷൻ, ഹോം സയൻസ്.
സെക്ഷൻ ഓഫീസർ-108 ഒഴിവുകൾ
മുനിസിപ്പൽ കോർപറേഷൻസ് ഓഫ് ഡൽഹി, ന്യൂഡൽഹി മുനിസിപ്പൽ കൗണ്‍സിൽ എന്നിവിടങ്ങളിലായി സെക്ഷൻ ഓഫീസർ (ഹോർട്ടികൾച്ചർ) അവസരം. 108 ഒഴിവ്.
യോഗ്യത: ബിഎസ്സി അഗ്രികൾചർ അല്ലെ ങ്കിൽ ബിഎസ്സി ബോട്ടണി അല്ലെങ്കിൽ ഒന്നാം ക്ലാസ്/ രണ്ടാം ക്ലാസ് ബിഎസ്സി അഗ്രികൾചർ, ഓർണമെന്റൽ ഹോർട്ടികൾചർ/ ലാൻഡ്സ്കേപ്പിംഗിൽ 2 വർഷ പരിചയം.
അവസാന തിയതി : ഫെബ്രുവരി 07 . ഓണ്‍ലൈനായി അപേക്ഷിക്കണം .
കൂടുതൽ അറിയാൻ: https://dsssb.delhi.gov.in, https://dsssbonline. nic.in