അഡീഷണൽ സ്കിൽ ഡെവലപ്മെൻറ് പ്രോഗ്രാം

80
0
Share:

തിരുവനന്തപുരം:  സാങ്കേതിക വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള തിരുവനന്തപുരം ഗവ:എൻജിനീയറിംഗ് കോളേജിലെ (CET) മെക്കാനിക്കൽ എൻജിനീയറിംഗ് ഡിപ്പാർട്ടുമെൻറ് CAD/CAM ൽ അഡീഷണൽ സ്‌കിൽ ഡെവലപ്മെൻറ് പ്രോഗ്രാം (ASDP) സ്റ്റൈപ്പൻഡോടു കൂടി ജനുവരി 05 മുതൽ ഫെബ്രുവരി 05വരെ നടത്തുന്നു.

തൊഴിൽരഹിതരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ യുവാക്കളുടെ നൈപുണ്യ വികസനം ലക്ഷ്യമിട്ട് സൗജന്യമായാണ് കോഴ്‌സ് നടത്തുന്നത്. മെക്കാനിക്കൽ എൻജിനീയറിംഗിലോ അനുബന്ധ ബ്രാഞ്ചുകളിലോ ഡിപ്ലോമ/ബിടെക് പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 02.

ബന്ധപ്പെടേണ്ട നമ്പർ: 9495828145, 9995620503

വിശദ വിവരങ്ങൾക്ക്: www.cet.ac.in

Share: