ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഫാർമസിസ്റ്റ്, ഇ.സി.ജി. ടെക്‌നീഷ്യൻ
കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഫാർമസിസ്റ്റ്, ഇ.സി.ജി. ടെക്‌നീഷ്യൻ തസ്തികകളിൽ താല്ക്കാലിക നിയമനം നടത്തുന്നു. എഴുത്തു പരീക്ഷയും വാക്ക്-ഇൻ-ഇന്റർവ്യൂവും ഫെബ്രുവരി 20 ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ അതേ ദിവസം രാവിലെ 9.30 ന് വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ ഒറിജിനലും പകർപ്പും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ഹാജരാകണം. എഴുത്തുപരീക്ഷയിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്കുള്ള ഇന്റർവ്യൂ ഉച്ചയ്ക്ക് 12 ന് നടക്കും.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ മൂന്നൊഴിവുണ്ട്. അംഗീകൃത സർവകലാശാല ബിരുദം/തത്തുല്യം, കമ്പ്യൂട്ടർ വേഡ് പ്രോസസിംഗ്, കെ.ജി.ടി.ഇ. യോ തത്തുല്യമോ പി.എസ്.സി. അംഗീകരിച്ച യോഗ്യതയോ ഉണ്ടാകണം. രണ്ട് വർഷം പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ഇ.സി.ജി. ടെക്‌നീഷ്യൻ(രണ്ടൊഴിവ്). പ്ലസ്ടു/വി.എച്ച്.എസ്.ഇ. കാർഡിയോ വാസ്‌കുലാർ ടെക്‌നോളജിയിൽ ഡിപ്ലോമ/ ബാച്ചിലർ ഓഫ് കാർഡിയോ വാസ്‌കുലാർ ടെക്‌നോളജി. രണ്ട് വർഷം പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
ഫാർമസിസ്റ്റ്(രണ്ടൊഴിവ്)തസ്തികയിൽ പ്രീഡിഗ്രി/പ്ലസ്ടു/വി.എച്ച്.എസ്.ഇ. (സയൻസ്), അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡി.ഫാം/ബി.ഫാം വിജയിച്ചിരിക്കണം. സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്റ്റർ ചെയ്തിരിക്കണം. രണ്ട് വർഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. മൂന്ന് തസ്തികകളിലേക്കുമുള്ള പ്രായപരിധി 18-40 വയസ്സ്.
പ്രതിമാസ വേതനം 13,000 രൂപ.
ഫോൺ-0474-2575050