ഗ്രാജ്വേറ്റ്/ ടെക്‌നീഷ്യന്‍ അപ്രന്റിസ്: 195 ഒഴിവുകൾ

Share:

മാംഗളൂര്‍ റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍സ് ലിമിറ്റഡില്‍ (എം.ആര്‍. പി.എല്‍) ഗ്രാജ്വേറ്റ് / ടെക്‌നീഷ്യന്‍ അപ്രന്റീസ്ഷിപ്പ് ട്രെയിനികളാവാന്‍ അപേക്ഷ ക്ഷണിച്ചു.
കെമിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, കൊമേഴ്‌സ്യല്‍ പ്രാക്ടീസ് എന്നിവയിലാണ് അവസരം.

ടെക്‌നീഷ്യന്‍ അപ്രന്റീസ്ഷിപ്പ് 108 , ഗ്രാജ്വേറ്റ് അപ്രന്റീസ്ഷിപ്പിന് 87 എന്നിങ്ങനെയാണ് ഒഴിവുകൾ.
ഒരു വര്‍ഷമാണ് ട്രെയിനിങ് കാലാവധി. ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാം.

യോഗ്യത: നിശ്ചിത വിഷയത്തിൽ ബിരുദം/ എന്‍ജിനീയറിങ് ഡിപ്ലോമ
കൊമേഴ്‌സ്യല്‍ പ്രാക്ടീസിലേക്ക് ഡിപ്ലോമക്കാര്‍ക്കും അപേക്ഷിക്കാം. 2
ജനറല്‍ വിഭാഗക്കാര്‍ക്ക് 55 ശതമാനം, ഒ.ബി.സി. (നോണ്‍ ക്രിമിലെയര്‍) 45 ശതമാനം, എസ്.സി, എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ 40 ശതമാനം മാര്‍ക്ക്/ തത്തുല്യഗ്രേഡോ നേടിയിരിക്കണം.

സ്‌റ്റൈപ്പന്റ്: ഗ്രാജ്വേറ്റ് അപ്രന്റീസ്ഷിപ്പിന് 10000 രൂപയും ടെക്‌നീഷ്യന്‍ അപ്രന്റീസ്ഷിപ്പിന് 7100 രൂപയുമാണ് പ്രതിമാസ സ്‌റ്റൈപ്പന്റ്.

അപേക്ഷിക്കേണ്ട വിധം: www.mrpl.co.in എന്ന വെബ്‌സൈറ്റിലൂടെ .
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി – മേയ് 17

Share: