വാക്ക് ഇന്‍ ഇന്റര്‍വ്യൂ 13ന്

Share:

ഇടുക്കി : പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ.എം.ആര്‍.എസിലേക്ക് കൗണ്‍സിലറെ (പുരുഷന്‍) താല്‍ക്കാലികാടിസ്ഥാനത്തില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് നവംബര്‍ 13ന് രാവിലെ 11ന് മൂലമറ്റത്തുള്ള ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

ഒഴിവുകളുടെ എണ്ണം 1 .

യോഗ്യത മന:ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും കൗണ്‍സിലിംഗില്‍ പ്രവൃത്തി പരിചയവും എം.എസ്. ഡബ്ല്യൂ ഉള്ളവര്‍ക്കും അപേക്ഷിക്കാം. കൗണ്‍സിലിംഗ് സൈക്കോളജി, ഡെവലപ്‌മെന്റല്‍ സൈക്കോളജി, എഡ്യൂക്കേഷണല്‍ സൈക്കോളജി എന്നീ വിഷയം പഠിച്ചവര്‍ക്ക് മുന്‍ഗണന.

മാസശമ്പളം 20,000രൂപ.

ഉദ്യോഗാര്‍ത്ഥികള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, വിദ്യാഭ്യാസയോഗ്യതകള്‍, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ജാതി സര്‍ട്ടിഫിക്കറ്റും സഹിതം 13ന് രാവിലെ 10.30ന് മൂലമറ്റത്ത് പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാകണം.

Share: