കൗണ്‍സിലര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴിലുളള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, പ്രീമെട്രിക്, പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളില്‍ കൗണ്‍സിലര്‍ നിയമനത്തിനു മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ക്കുള്ള ഇന്റര്‍വ്യൂ മെയ് 18 ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ നടക്കും. രാവിലെ 10 മണിക്ക് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലയുടെയും രണ്ട് മണിക്ക് മലപ്പുറം, കോഴിക്കോട് ജില്ലയുടെയുമാണ് അഭിമുഖം.
ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ എത്തണം.
ഫോണ്‍: 0495 2376364.