റിസര്‍വ് ബാങ്കിൽ 161 ഓഫീസർ ഒഴിവുകൾ

Share:

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസർ ഗ്രേഡ് ബി തസ്തികയിൽ വിവിധ വിഭാഗങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പരസ്യ വിജ്ഞാപന നമ്പർ: 5A/2016/17,

ആകെ 161 ഒഴിവുകളാണുള്ളത്. (ജനറല്‍-83, ഒ.ബി.സി-42, എസ്.സി-23, എസ്.ടി-13).

  1. ഓഫീസര്‍ (ജനറല്‍-ഡയറക്ട് റിക്രൂട്ട്മെന്‍റ്) : 145 (ജനറല്‍ -73, ഒ.ബി.സി-39, എസ്.സി-22, എസ്.ടി-11)

യോഗ്യത: 60% മാര്‍ക്കോടെ ബിരുദം, പത്താം ക്ലാസ്സ്, പ്ലസ്‌ടു പരീക്ഷകളിലും 60% മാര്‍ക്ക് നേടിയിരിക്കണം. എസ്.സി, എസ്.ടി,അംഗപരിമിത വിഭാഗക്കാര്‍ക്ക് 50% മാര്‍ക്ക് മതി.

  1. ഓഫീസര്‍ (ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇക്കണോമിക്സ്‌ & പോളിസി റിസര്‍ച്ച്): ( 12 – ജനറല്‍-9, ഒ.ബി.സി-3)

യോഗ്യത: 55 % മാര്‍ക്കോടെഇക്കണോമിക്സ്‌/ഇക്കണോമെട്രിക്സ് ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്‌ , മാത്തമാറ്റിക്കല്‍ ഇക്കണോമിക്സ്‌,/ഇന്‍റഗ്രേറ്റഡ് ഇക്കണോമിക്സ്‌/ഫിനാന്‍സിൽ പി.ജി, എസ്.സി, എസ്.ടി,അംഗപരിമിത വിഭാഗക്കാര്‍ക്ക് 50% മാര്‍ക്ക് മതി.

  1. ഓഫീസര്‍(ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് & ഇന്‍ഫര്‍മേഷ മാനെജ്മെന്‍റ്): 4 (ജനറല്‍-1, എസ്.സി-1, എസ്.ടി-2)

യോഗ്യത: സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കല്‍ ഇക്കണോമിക്സ്‌/സ്റ്ററ്റിസ്റ്റിക്സ് & ഇന്‍ഫര്‍മാറ്റിക്ക്സ് /അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്  ആന്‍ഡ്‌ ഇന്‍ഫര്‍മാറ്റിക്ക്സിൽ 55% മാര്‍ക്കോടെ പി. ജി അല്ലെങ്കില്‍ 55% മാര്‍ക്കോടെ  എം. എസ്. സി മാത്തമാറ്റിക്സ്‌ /എം. സ്റ്റാറ്റ്, എസ്.സി, എസ്. ടി വിഭാഗക്കാര്‍ക്ക് 50 % മാര്‍ക്ക് മതി.

പ്രായം: 1/5/2017 നു 21 നും 30 നും മധ്യേ

എം ഫിൽ  യോഗ്യതയുള്ളവര്‍ക്ക് 32 വയസ്സ് വരെയും പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ക്ക്‌ 34 വയസ്സ് വരെയും അപേക്ഷിക്കാം. കൊമേഴ്സ്യല്‍ ബാങ്കുകളിലോ പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളിലോ ഓഫീസർ  തസ്തികയിൽ പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്ക് 3 വര്‍ഷം വരെ പ്രായ ഇളവു ലഭിക്കും. സംവരണ വിഭാഗക്കാര്‍ക്ക് ചട്ടപ്രകാരം ഇളവുണ്ട്.

ശമ്പളം: 35150 -62400 രൂപ.

www.rbi.org.in എന്ന വെബ്സൈറ്റ് വഴി ഓണലൈ൯ ആയിട്ടാണ് അപേക്ഷിക്കേണ്ടത്

അവസാന തീയതി: മെയ്‌ 23

Share: