തൊഴിലധിഷ്ഠിത കോഴ്സുകള്‍: അപേക്ഷ ക്ഷണിച്ചു.

Share:

തിരുഃ കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഹാര്‍ഡ്വെയര്‍ & നെറ്റ്്വര്‍ക്ക് മെയ്ന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളോജിസ്, വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലെപ്മെന്റ്സ്, പൈത്തണ്‍, ജാവ, നെറ്റ്, പി.എച്ച്.പി എന്നിവയാണ് കോഴ്സുകള്‍. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്സ്& സപ്ലൈചെയ്ന്‍ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിലേക്കും പ്രവേശനം തുടങ്ങി.

കംമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജികോഴ്സിന്റെ അടിസ്ഥാന യോഗ്യത: പ്ലസ് ടു, ഐ.റ്റി.ഐ, ഡിപ്ലോമ, ബി.ടെക്ക് എന്നിവയാണ് ഇലക്ട്രോണിക്സ്, കംമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, നെറ്റ്വര്‍ക്ക്, ലാപ്ടോപ് റിപെയര്‍, ഐ ഒ റ്റി, സിസിറ്റിവിക്യാമറ ആന്റ് മൊബൈല്‍ടെക്നോളജി എന്നീ മേഖലയിലായിരിക്കും പരിശീലനം. പ്രായപരിധി ഇല്ല.

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ട് അപേക്ഷ നല്‍കാം. ksg.keltron.in എന്ന വെബ്സൈറ്റിലും അപേക്ഷ ഫോം ലഭിക്കും.
അവസാന തീയതി ജൂണ്‍ 30.
വിലാസം കെല്‍ട്രോണ്‍ നോളജ്സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ്റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം.
ഫോണ്‍ 0471-2325154, 4016555.

Share: