കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് അപേക്ഷിക്കാം

Share:

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, റഫ്രിജറേഷൻ ആന്റ് എയർകണ്ടീഷനിങ്, സ്‌കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാം ഓൺ സി.സി.എൻ.എ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ വെബ്ഡിസൈൻ ആന്റ് ഡെവലപ്‌മെന്റ്, സോഫ്റ്റ്‌വെയർ ടെസ്റ്റിംങ്, മെഡിക്കൽ കോഡിംഗ്, റ്റാലി, അക്കൗണ്ടിംഗ്, മോണ്ടിസോറി, പ്രീപ്രൈമറി റ്റീചേഴ്‌സ് ട്രയിനിംഗ്, ഫയർ ആന്റ് സേഫ്റ്റി, ഇന്റീരിയർ ഡിസൈനിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, എം.ഇ.പി, ക്യു.എ/ക്യു.സി എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിലോ 0471-2337450, 2320332 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് കോഴ്‌സ്

കെൽട്രോൺ നടത്തുന്ന കംപ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം.

അടിസ്ഥാന യോഗ്യത: +2, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക്.

പ്രായപരിധി ഇല്ല.

ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടർ ഹാർഡ്‌വെയർ, നെറ്റ്‌വർക്ക്, ലാപ്‌ടോപ് റിപ്പെയർ, ഐ ഒ റ്റി, സിസിറ്റിവിക്യാമറ ആന്റ് മൊബൈൽ ടെക്‌നോളജി എന്നീ മേഖലയിൽ ആയിരിക്കും പരിശീലനം നൽകുക.

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കാം.

ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 30.
വിശദവിവരങ്ങൾക്ക് :0471-2325154/4016555 എന്നഫോൺ നമ്പറിലോ,കെൽട്രോൺ നോളജ്‌സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളേജ് റോഡ്, വഴുതയ്ക്കാട് പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.

ആനിമേഷൻ, മൾട്ടീമീഡിയകോഴ്‌സുകൾ

കെൽട്രോണിന്റെ തിരുവനന്തപുരത്തുള്ള വഴുതക്കാട് നോളജ് സെന്ററിലേക്ക് SSLC/+2/ITI/VHSE/DEGREE/DIPLOMA പാസ്സായവരിൽ നിന്നും വിവിധ ആനിമേഷൻ, മൾട്ടീമീഡിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിശദവിവരങ്ങൾക്ക്: 0471-2325154/0471-4016555

Share: