ടെലിവിഷന്‍ ജേര്‍ണലിസം കോഴ്സ്

Share:

കൊച്ചി: കേരള സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന്റെ 2019- 2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

പ്രായ പരിധി 30 വയസ്സ്.

മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം , ഇന്റേണ്‍ഷിപ് , പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും.

പ്രിന്റ് ജേര്‍ണലിസം, ഓണ്‍ലൈന്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം എന്നിവയിലും പരിശീലനം ലഭിക്കും .

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ksg.ketlron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും.
വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, സെക്കന്റ് ഫ്‌ലോര്‍, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍ , വിമന്‍സ് കോളേജ് റോഡ് , വഴുതക്കാട്, തിരുവനന്തപുരം, 695014. വിശദവിവരങ്ങള്‍ക്ക് ബന്ധപെടുക : 8137969292

Share: