കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

Share:

തൃശൂര്‍.: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഉയര്‍ന്ന തൊഴില്‍ സാധ്യതകളുള്ള കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസം ദൈര്‍ഘ്യമേറിയ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ് ടെക്‌നോളജി, ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ – ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ, ഡിഗ്രി കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി ഓഫീസില്‍ നേരിട്ട് ഹാജരാകണം. വിലാസം-ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, ഫസ്റ്റ് ഫ്‌ളോര്‍, ബി എസ് എന്‍ എല്‍ സെന്റര്‍, പോസ്റ്റ് ഓഫീസ് റോഡ്, തൃശൂര്‍.

തിരുവനന്തപുരം : കെൽട്രോണിൽ ഇലക്ട്രിക്കൽ വയർമാൻ ആൻഡ് പ്ലംബർ, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്, വെബ്ഡിസൈൻ ആൻഡ് ഡെവലപ്പ്‌മെന്റ്, ഡി.സി.എ, ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരത്തുള്ള സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിലോ 0471 2337450, 0471 2320332 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

Share: